Posted On
date_range Updated On
date_range താമരയെ മാത്രം സഹായിക്കുന്ന ‘തകരാർ’ അതിശയകരം -ശശി തരൂർ
തിരുവനന്തപുരം: വോട്ടുയന്ത്രത്തിലെ ‘തകരാർ’ എപ്പോഴും താമരയെ മാത്രം സഹായിക്കുന്നത് അതിശയകരമാണെന്ന് തിരുവനന്ത പുരത്തെ യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂര്‍. ചൊവ്വരയില്‍ കൈപ്പത്തി ചിഹ്നത്തിൽ ബട്ടൺ അമര്‍ത്തുമ്പോള്‍ താമര ചിഹ്നത്തില്‍ ലൈറ്റ് തെളിയുെന്നന്ന പരാതിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തകരാർ സംഭവിക്കുന്നത് സാധാരണയാണെങ്കിലും ഏപ്പോഴും താമരയെ മാത്രം സഹായിക്കുന്നത് അതിശയമല്ലേ. ഇതൊരു പ്രത്യേക തരത്തിലുള്ള തകരാറാണോ എന്നറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു. ഏത് വിധത്തിലുള്ള ഇന്ത്യയാണ് നാം തലമുറക്ക് നൽകാൻ ആഗ്രഹിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കും. വിദ്വേഷവും വർഗീയതയുമില്ലാത്ത രാജ്യത്തിനായി ജനങ്ങൾ വോട്ട് ചെയ്തെന്ന പ്രതീക്ഷയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.