കമറുദ്ദീൻ, റോട്ടാന റസാഖ്, ഹസ്സൻ

ഖത്തർ കെ.എം.സി.സി ഫണ്ട് കവർച്ച: ആരോപണങ്ങൾ നിഷേധിച്ച് കമറുദ്ദീൻ; റോട്ടാന റസാഖ്, ഹസ്സൻ എന്നിവരെ ദീർഘകാലമായി പരിചയമുണ്ട്

കോഴിക്കോട്: ഖത്തർ കെ.എം.സി.സി ഓഫിസ് കവർച്ചയുമായി ബന്ധപ്പെട്ട് ആരോപണമുയരുന്ന റോട്ടാന റസാഖ്, പ്രതിപ്പട്ടികയിലുള്ള ഹസ്സൻ എന്നിവരെ പരിചയമുണ്ടെന്ന് കമറുദ്ദീൻ. ഇവർ നാട്ടുകാരും ദീർഘകാലമായി അടുത്ത പരിചയമുള്ളവരുമാണെന്നും കമറുദ്ദീൻ പറഞ്ഞു. അതേസമയം, തനിക്കെതിരെ നടക്കുന്ന ആരോപണങ്ങളിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

നേരത്തേ എടുത്തുവെച്ച ഓഡിയോ സന്ദേശങ്ങൾ തനിക്കെതിരെ പ്രചരിപ്പിക്കുകയാണ്. അത്തരം ഓഡിയോ സന്ദേശങ്ങൾ വ്യാജമാണെന്നും ഗൂഢാലോചനയുടെ ഭാഗമായി നിർമിച്ചതാണെന്നും കമറുദ്ദീൻ പറയുന്നു. പിടിയിലായ ബാലകൃഷ്ണൻ, ഷാജി എന്നിവരുമായി യാതൊരു ബന്ധവുമില്ല. അവരെ ഇതുവരെ നേരിട്ടു കണ്ടിട്ടില്ല. ആരോപണങ്ങൾക്കെതിരെ തിങ്കളാഴ്ച പരാതി നൽകുമെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും കമറുദ്ദീൻ പറഞ്ഞു.

Tags:    
News Summary - Kamaruddin Denies Allegations; Says He Has Known Rotana Razak and Hassan for Long

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.