Posted On
date_range Updated On
date_range കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സര സാധ്യത തള്ളാതെ ശശി തരൂർ
തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള മത്സര സാധ്യത തള്ളാതെ ശശി തരൂർ എം.പി. മത്സരിക്കുമോ ഇല്ലയോയെന്ന് ഇപ്പോൾ പറയുന്നില്ല. മൂന്ന് ആഴ്ചക്കുശേഷം വീണ്ടും കാണാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ഇല്ലെന്ന് നെഹ്റുകുടുംബം പ്രഖ്യാപിച്ച സാഹചര്യത്തിൽ പുറത്തുനിന്ന് ഒരാൾ വരണം. നെഹ്റു കുടുംബത്തിന് പുറത്തുനിന്ന് ഒരാള്‍ പാര്‍ട്ടി പ്രസിഡന്റാകട്ടെ. ജനാധിപത്യ പാർട്ടിയിൽ മത്സരം നല്ലതാണ്. അത് പാർട്ടിയെ ശക്തിപ്പെടുത്തും. ഇനി സോണിയ ഗാന്ധിക്കുമേൽ സമ്മർദം ചെലുത്തുന്നത് നല്ലതല്ല -തരൂർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.