Posted On
date_range Updated On
date_range ഷാരോൺ വധം; പൊലീസ് സീൽ ചെയ്ത ഗ്രീഷ്മയുടെ വീടിന്‍റെ പൂട്ട് പൊളിച്ച നിലയിൽ
തിരുവനന്തപുരം: പാറശാല ഷാരോൺ കൊലക്കേസിൽ പൊലീസ് സീൽ ചെയ്ത പ്രതി ഗ്രീഷ്മയുടെ വീടിന്‍റെ പൂട്ട് പൊളിച്ച നിലയിൽ. രാമവർമൻ ചിറയിലെ പൊലീസ് സീൽ ചെയ്ത വീടിന്‍റെ പൂട്ടാണ് പൊളിച്ച നിലയിൽ കണ്ടെത്തിയത്.
വീടിനകത്ത് ആരോ കടന്നതായി സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്ത് തമിഴ്നാട് പൊലീസും പാറശാല പൊലീസും പരിശോധന നടത്തും. അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഗ്രീഷ്മയുടെ വീട്ടിലേക്ക് പോകും.
പൊലീസ് കസ്റ്റഡിൽ കിട്ടിയ ഗ്രീഷ്മയെ അന്വേഷണ സംഘം ഇന്ന് കൂടുതൽ ചോദ്യം ചെയ്യും. കേസിൽ ഗ്രീഷ്മയെ ഏഴുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ട് നെയ്യാറ്റിൻകര കോടതി വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു. പൊലീസ് സ്റ്റേഷനിൽ വെച്ച് അണുനാശിനി കുടിച്ച് ആത്മഹത്യാ ശ്രമം നടത്തിയ ഗ്രീഷ്മ കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.