കോഴിക്കോട്: നിയമസഭ െതരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന പോസ്റ്റർ പതിച്ച കേസിൽ അറസ്റ്റിലായ പോരാട്ടം സംഘടനയുടെ സംസ്ഥാന കൺവീനർ വയനാട് മാനന്തവാടി സ്വദേശി പി.പി. ഷാേൻറാലാൽ ജാമ്യം ലഭിച്ചതിനെ തുടർന്ന് ജയിൽമോചിതനായി. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലായി ഒമ്പതു കേസുകളിലാണ് ഷാേൻറാലാലിനെ പ്രതി ചേർത്തിരുന്നത്. നവംബർ 11ന് വാർത്തസമ്മേളനത്തിന് എത്തിയപ്പോഴാണ് കോഴിക്കോട് പ്രസ്ക്ലബിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇതിനുശേഷം 157 ദിവസമായി ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. തിങ്കളാഴ്ച വൈകീട്ട് ജയിൽമോചിതനായ അദ്ദേഹത്തെ പോരാട്ടം പ്രവർത്തകരും ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പ്രവർത്തകരും സാമൂഹിക പ്രവർത്തകരും സ്വീകരിച്ചു.
ജയിൽ, മനുഷ്യാവകാശങ്ങളുടെ ശവപ്പറമ്പാണെന്ന് മോചിതനായ ശേഷം ഷാേൻറാലാൽ പറഞ്ഞു. ജയിലിലെ അഴിമതിക്കെതിരെ സംസാരിക്കുന്നവരെ അതിക്രൂരമായാണ് മർദിക്കുന്നത്. സി.സി.ടി.വി ഇല്ലാത്ത സ്ഥലങ്ങളിൽ കൊണ്ടുപോയി ചവിട്ടിക്കൂട്ടുകയാണ് ചെയ്യുക. യു.എ.പി.എ സർക്കാറിെൻറ നയമല്ലെന്നു പറയുന്ന ഇടതുപക്ഷത്തിെൻറ കാലത്ത് പുതിയ കേസുകൾ രജിസ്റ്റർ ചെയ്യുകയാണ്. ജയിലിെൻറ അടിസ്ഥാന സൗകര്യ വികസനത്തിനായി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം നേതാക്കളായ സി.പി. റഷീദ്, മുസ്തഫ കോവൂർ, ചാത്തു, ഗൗരി, അഷ്റഫ്, സുരേഷ് കുമാർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.