ശാന്തിവനം സ്വാഭാവിക വനമല്ലെന്ന് കെ.എസ്.ഇ.ബിയുടെ സത്യവാങ്മൂലം

കൊച്ചി: ശാന്തിവനത്തിലൂടെയുള്ള വൈദ്യുതി ടവർ പദ്ധതി അന്തിമ ഘട്ടത്തിലായിരിക്കെ അത് തടസപ്പെടുത്താനാണ് ഭൂവുടമ പ രാതി ഉന്നയിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ശാന്തിവനം സ്വാഭാവ ിക വനമല്ലെന്നും കേരള ജൈവ വൈവിധ്യ ബോർഡിന്‍റെ പരിധിയിൽ ഈ സ്ഥലമില്ലെന്നുമാണ് കെ.എസ്.ഇ.ബിയുടെ വാദം.

ഇനി രണ്ട് കി ലോമീറ്ററോളം ലൈൻ മാത്രമേ സ്ഥാപിക്കാനുള്ളൂ. ഇനി അലൈൻമ​െൻറ് മാറ്റുന്നത് കൂടുതൽ ഭൂവുടമകളുടെ പരാതിക്കിടയാക്കും. ശാന്തിവനത്തിൽ പരമാവധി 40 വർഷം വരെ പ്രായമുള്ള മരങ്ങൾ മാത്രമാണുള്ളത്. വിജ്ഞാപനം ചെയ്ത വനഭൂമിയല്ലെന്ന് വനംവകുപ്പ് അസി. കൺസർവേറ്റർ റിപ്പോർട്ട് നൽകിയിട്ടുണ്ട്.

ദേശീയപാത വികസനത്തിനായി ഇവിടെ ഭൂമി ഏറ്റെടുത്തിരുന്നു. ദേശാടനപ്പക്ഷികളുടെ സങ്കേതമാണെന്നും വിവിധയിനം ജീവജാലങ്ങളെ സംരക്ഷിക്കുന്നെന്നുമുള്ള വാദം സ്ഥാപിത താൽപര്യത്തിനു വേണ്ടി ഉയർത്തുന്നതാണ്. എതിർപ്പിനെ തുടന്ന് പദ്ധതി വൈകുന്നത് മൂലം 7.8 കോടി രൂപയിൽ നടക്കേണ്ട പദ്ധതിയുടെ ചെലവ് 30.47 കോടി രൂപയായി വർധിച്ചു.


Tags:    
News Summary - shanthivanam kseb issue- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.