അനീഷ്
Posted On
date_range Updated On
date_range കാറും ബൈക്കും കൂട്ടിയിടിച്ച് ക്ഷേത്രം ശാന്തിക്കാരൻ മരിച്ചു
തുറവൂർ: കളമശേരി കുസാറ്റ് ജങ്ഷനിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ശാന്തിക്കാരൻ മരിച്ചു. തുറവൂർ പഞ്ചായത്ത് 15-ാം വാർഡ് പുത്തൻകാവ് ചാന്നിയിൽ ഉപേന്ദ്രൻറെ മകൻ അനീഷ് (32) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം.
തൃശൂർ പറപ്പൂക്കാവ് ക്ഷേത്രത്തിലെ ശാന്തിക്കാരനായ അനീഷ്, സുഹൃത്തായ അജയ് നാഥുമൊത്ത് യാത്ര ചെയ്യവെ ബൈക്കിൽ കാറിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിൽ തെറിച്ചു വീണു. ഉടൻ തന്നെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും അനീഷ് മരിച്ചു. അമ്മ: ബേബി. സഹോദരി: നീതു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.