ശാന്തൻപാറ (ഇടുക്കി): മുംബൈ പനവേലിലെ ലോഡ്ജിൽ മാതാവും സുഹൃത്തും ചേർന്ന് വിഷം നൽകിയതിന െ തുടർന്ന് മരിച്ച രണ്ടര വയസ്സുകാരി ജൊവാനയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു. തിങ്കളാഴ ്ച അർധരാത്രിയോടെയാണ് മൃതദേഹം രാജകുമാരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ച ത്. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ പുത്തടിയിലെ വീട്ടിൽ എത്തിക്കും. സംസ്കാരം രാവിലെ പത്തിന് ശാന്തൻപാറ ഇൻഫൻറ് ജീസസ് ദേവാലയ സെമിത്തേരിയിൽ നടക്കും.
പുത്തടി ഫാം ഹൗസിൽ കൊല്ലപ്പെട്ട മുല്ലൂർ റിജോഷിെൻറ മകളാണ് ജൊവാന. റിജോഷ് കൊല്ലപ്പെട്ട ശേഷം മാതാവ് ലിജിക്കും സുഹൃത്തും ഒന്നാം പ്രതിയുമായ ഫാം ഹൗസ് മാനേജർ വസീമിനുമൊപ്പം കാണാതായ ജൊവാനയെ കഴിഞ്ഞ ഒമ്പതിനു മരിച്ച നിലയിൽ പനവേലിലെ ലോഡ്ജിൽ കണ്ടെത്തുകയായിരുന്നു.
കൊല്ലപ്പെട്ട റിജോഷ്, ഭാര്യ ലിജി, മാനേജർ വസീം
ലിജിയെയും വസീമിനെയും വിഷം ഉള്ളിൽചെന്ന് അവശനിലയിലാണ് കണ്ടെത്തിയത്. ഇവർ മുംബൈ ജെ.ജെ ആശുപത്രിയിൽ ചികിത്സയിലാണ്. ലിജി അപകടനില തരണം ചെയ്തതായും വസീമിനു നേരിയ പുരോഗതി കാണുന്നതായും ആശുപത്രി അധികൃതർ അറിയിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ഇവർ സാധാരണ നിലയിലേക്ക് എത്തിയാൽ മാത്രമേ മൊഴിയെടുക്കാൻ കഴിയൂ. കുട്ടിയെ വിഷംകൊടുത്ത് കൊലപ്പെടുത്തിയതിനു വസീമിനും ലിജിക്കുമെതിരെ പനവേൽ സെൻട്രൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ജൊവാനയുടെ മൃതദേഹം റിജോഷിെൻറ സഹോദരൻ ഫാ. വിജോഷ് മുല്ലൂർ, ഇളയ സഹോദരൻ ജിജോഷ് എന്നിവരാണ് മുംബൈയിൽനിന്ന് ഏറ്റുവാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.