ജീവന്‍റെ നൂൽപ്പാലത്തിലൂടെ യാത്ര വിഫലം; ഷാനവാസ് നിത്യനിദ്രയിൽ

കൊച്ചി: മനമുരുകിയുള്ള പ്രാർഥനകൾ വിഫലമാക്കിയാണ് യുവ സംവിധായകൻ ഷാനവാസ് നരണിപ്പുഴ (37) നിത്യനിദ്രയെ പുൽകിയത്. മരണത്തിനും ജീവിതത്തിനും ഇടയിൽ നേരിയൊരു സാധ്യത മാത്രം അവശേഷിപ്പിച്ച് കൊണ്ടാണ് കോയമ്പത്തൂരിൽ നിന്നും ഷാനവാസിനെ കൊച്ചിയിലേക്ക് വിദഗ്ധ ചികിത്സക്കായി കൊണ്ടുവന്നത്. എന്നാൽ, രാത്രി 10.20ഓടെ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി ഷാനവാസ് വിടപറയുകയായിരുന്നു.

കോയമ്പത്തൂരിലെ കെ.ജി ആശുപത്രിയിൽ നിന്നും കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിലേക്ക് റോഡ് മാർമായിരുന്നു ഷാനവാസിനെ കൊണ്ടുവന്നത്. തടസമില്ലാതെ ആംബുലൻസിന് കടന്നുപോകാൻ നഗരങ്ങൾ വഴിയൊരുക്കിയെങ്കിലും വിധി അനുവദിച്ചില്ല.

സിനിമയുടെ കഥയെഴുത്തിനിടെയാണ് ഷാനവാസിന് ഹൃദയാഘാതമുണ്ടാകുന്നത്. അട്ടപ്പാടിയിലായിരുന്നു ഷാനവാസ് ഉണ്ടായിരുന്നത്. സുഹൃത്തുക്കൾ ചേർന്ന് കോയമ്പത്തൂരിലെത്തിക്കുകയായിരുന്നു. പിന്നീടാണ് കൊച്ചിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്.

മലപ്പുറം പൊന്നാനി നരണിപ്പുഴ സ്വദേശിയായ ഷാനവാസ് ഈയിടെ പുറത്തിറങ്ങിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്‍റെ സംവിധായകനെന്ന നിലയിലാണ് ശ്രദ്ധേയനായത്. 2015ൽ കരി എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേക്ക് കടന്നുവരുന്നത്. 

Tags:    
News Summary - shanavas naranippuzha death news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.