സി.ഒ.ടി. നസീര്‍ വധശ്രമം: ഷംസീർ എം.എൽ.എയുടെ കാർ കസ്റ്റഡിയിൽ; ഷംസീറിെൻറ മൊഴിയെടുക്കും
തലശ്ശേരി: സി.പി.എം വിമതൻ സി.ഒ.ടി. നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് എ.എൻ. ഷംസീർ എം.എൽ.എയുടെ ഇന്നോവ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷംസീറിെൻറ സഹോദരൻ ഷഹീറിെൻറ പേരിലുള്ള കെ.എല്‍ 07 സി.ഡി 6887 നമ്പർ ഇന്നോവ കാറാണ് പിടികൂടിയത്. എം.എൽ.എ ബോർഡ് വെച്ച് ഷംസീർ സ്ഥിരമായി ഉപയോഗിക്കാറുള്ള വണ്ടിയാണിത്. ഇൗ വാഹനത്തിലിരുന്നാണ് സി.ഒ.ടി. നസീറിനെ ആക്രമിക്കാനുള്ള ഗൂഢാലോചന നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
സി.ഒ.ടി വധശ്രമക്കേസിൽ ഷംസീർ എം.എൽ.എയെ ബന്ധപ്പെടുത്തുന്ന തെളിവാണിത്. ശനിയാഴ്ച ഉച്ചയോടെ വാഹനം തലശ്ശേരി ഡിവൈ.എസ്.പി ഓഫിസിൽ എം.എൽ.എയുമായി ബന്ധപ്പെട്ടവർ ഹാജരാക്കുകയായിരുന്നു. വാഹനം ഹാജരാക്കാൻ ഉടമക്ക് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. ഗൂഢാലോചനക്ക് എം.എൽ.എയുടെ വാഹനം ഉപയോഗിച്ചതായി കണ്ടെത്തിയിട്ടും വാഹനം കസ്റ്റഡിയിലെടുക്കാത്തതിൽ പൊലീസിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. കേസിലെ ആറാം പ്രതി പൊന്ന്യം കുണ്ടുചിറയിലെ വി.പി. സന്തോഷ് എന്ന പൊട്ടി സന്തോഷാണ് നസീറിനെ ആക്രമിച്ച െക്വട്ടേഷൻ സംഘത്തിെൻറ നേതാവ്. പൊട്ടി സന്തോഷും എം.എൽ.എയുടെ സന്തതസഹചാരി എൻ.കെ. രാഗേഷും ചോനാടം കിൻഫ്ര പാർക്കിന് സമീപത്ത് കാറിലിരുന്നാണ് നസീറിനെ ആക്രമിക്കാനുള്ള പദ്ധതി തയാറാക്കിയത്. ഇതുസംബന്ധിച്ച് പൊട്ടി സന്തോഷ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മേയ് 18ന് രാത്രി ഏഴരക്ക് തലശ്ശേരി കായ്യത്ത് റോഡ് കനക് റെസിഡൻസി പരിസരത്താണ് നസീർ ആക്രമിക്കപ്പെട്ടത്.
അതിനിടെ, വധശ്രമക്കേസുമായി ബന്ധപ്പെട്ട് എ.എൻ. ഷംസീർ എം.എൽ.എയിൽനിന്ന് പൊലീസ് മൊഴിയെടുക്കും. അതിെൻറ മുന്നോടിയായാണ് എം.എൽ.എയുടെ കാർ പൊലീസ് കസ്റ്റഡിയിലെടുത്തത്. മൊഴിനൽകാൻ ആവശ്യപ്പെട്ട് എം.എൽ.എക്ക് നോട്ടീസ് നൽകാൻ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ഷംസീർ ഉപയോഗിച്ചിരുന്ന കാറിലാണ് ഗൂഢാലോചന നടന്നതെന്ന പ്രതികളുടെ മൊഴി എം.എൽ.എയെ വെട്ടിലാക്കുന്നതാണ്. തനിക്കെതിരായ ആക്രമണത്തിന് പിന്നിൽ ഷംസീർ എം.എൽ.എയാണെന്ന് സി.ഒ.ടി. നസീർ പൊലീസിന് നാലുതവണ മൊഴിനൽകിയിട്ടുണ്ട്.
പൊലീസിെൻറ നാടകം -സി.ഒ.ടി. നസീർ
തലശ്ശേരി: എ.എൻ. ഷംസീർ എം.എൽ.എയുടെ കാർ കസ്റ്റഡിയിലെടുത്തത് പൊലീസിെൻറ നാടകമാണെന്ന് സി.ഒ.ടി. നസീർ. തന്നെ വധിക്കാൻ ശ്രമിച്ചതിന് പിന്നിൽ ഷംസീർ എം.എൽ.എയാണെന്ന് ഉറപ്പാണ്. എന്നാൽ, പൊലീസ് എം.എൽ.എയെ പിടികൂടുമെന്ന് കരുതുന്നില്ല. കേസ് സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനിരിക്കുകയാണ്. സി.ബി.ഐ അന്വേഷണം വരുന്നത് തടയാനുള്ള നീക്കമാണ് പൊലീസ് നടത്തിയതെന്നാണ് മനസ്സിലാക്കുന്നത്. എം.എൽ.എയുടെ വാഹനം കസ്റ്റഡിയിെലടുക്കാൻ വൈകിയത് പൊലീസിെൻറ അനാസ്ഥയാണ്. സംഭവത്തിനുശേഷം പ്രതികൾ രക്ഷപ്പെട്ടത് ഇൗ വാഹനത്തിലാണെന്ന് വിവരം ലഭിച്ചിരുന്നു.
കേസിലെ പ്രതികൾതന്നെ മൊഴിനൽകിയിട്ടും കാർ കസ്റ്റഡിയിലെടുക്കാൻ പൊലീസ് തയാറായില്ല. നീതി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രക്ഷോഭത്തിനിറങ്ങിയതുകൊണ്ടുമാത്രമാണ് ഒടുവിൽ വാഹനം കസ്റ്റഡിയിലെടുക്കാൻ തയാറായതെന്നും സി.ഒ.ടി. നസീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.