കോഴിക്കോട്: ഗോഡ്സെയെ പുകഴ്ത്തി കമന്റിട്ടതിന് പൊലീസ് കേസെടുത്ത എൻ.ഐ.ടി പ്രഫസർ ഷൈജ ആണ്ടവൻ തുടർ ചോദ്യം ചെയ്യലിന് ഹാജരായി. കുന്ദമംംംഗലം പൊലീസ് സ്റ്റേഷനിലാണ് ഇവർ ഹാജരായത്. പൊലീസിനു മുന്നിൽ ഷൈജ ആണ്ടവൻ മൊബൈൽ ഫോണും ഹാജരാക്കി.
രക്തസാക്ഷിദിനമായ ജനുവരി 30നാണ് ഷൈജ ആണ്ടവൻ ‘പ്രൗഡ് ഓഫ് ഗോഡ്സെ ഫോർ സേവിങ് ഇന്ത്യ’ എന്ന് കമന്റിട്ടത്. വിവിധ സംഘടനകൾ ഇവർക്കെതിരെ പരാതി നൽകിയിരുന്നു. എസ്.എഫ്.ഐ നൽകിയ പരാതിയിൽ കുന്ദമംഗലം പൊലീസാണ് ഷൈജ ആണ്ടവനെതിരെ കലാപാഹ്വാനത്തിന് കേസെടുത്തത്.
കുന്ദമംഗലം സി.ഐ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ ഞായറാഴ്ച ഷൈജ ആണ്ടവന്റെ ചാത്തമംഗലത്തെ വീട്ടിലെത്തി പ്രാഥമിക മൊഴിയെടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിനും മൊബൈൽ ഫോൺ അടക്കം പരിശോധിക്കുന്നതിനും ചൊവ്വാഴ്ച സ്റ്റേഷനിൽ ഹാജരാകണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ, ഇവർ ചൊവ്വാഴ്ച രാവിലെ ഫോണിൽ വിളിച്ച് സമയം നീട്ടി ചോദിക്കുകയായിരുന്നു. തുടർന്ന്, മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം രേഖാമൂലം അവധിക്ക് അപേക്ഷ സമർപ്പിക്കാൻ പൊലീസ് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.