ഷെഹലയുടെ മരണം: സർവജന സ്​കൂളിലെ യു.പി ഒഴി​െകയുള്ള ക്ലാസുകൾ ചൊവ്വാ​ഴ്​ച​ തുറക്കും

സുൽത്താൻ ബ​േത്തരി: സർവജന സ്​കൂളിലെ യു.പി ഒഴി​െകയുള്ള ക്ലാസുകൾ ചൊവ്വാ​ഴ്​ച​ തുറക്കും. അധ്യാപകർ ക്ലാസിലെത്തു ം. അധ്യാപകരെ മുഴുവൻ സ്ഥലം മാറ്റരുതെന്നാവശ്യപ്പെട്ട് ഒരുകൂട്ടം രക്ഷിതാക്കളും വിദ്യാർഥികളും സ്‌കൂളിൽ എത്തി. 16 ശ തമാനം മാത്രമായിരുന്ന വിജയം നൂറു ശതമാനത്തിലേക്ക് എത്തിക്കാൻ അധ്യാപകരുടെ കഠിന പ്രയത്നമുണ്ട്. വിദ്യാർഥികളെ മക് കളെ പോലെ സ്നേഹിക്കുന്ന അധ്യാപകർ ഉള്ള സ്​ഥാപനമാണ്​​ സർവജനയെന്നും രക്ഷിതാക്കൾ പറഞ്ഞു.

അതേസമയം, അഞ്ചാം ദിവസവ ും വിദ്യാർഥികളുടെ പ്രതിഷേധം ശക്തമായിരുന്നു. തിങ്കളാഴ്ച രാവിലെ സ്‌കൂളിൽ എത്തിയ വിദ്യാർഥികൾ ഷഹലയുടെ ഫോട്ടോയും കൈയിലേന്തിയാണ് സ്‌കൂൾ ഗേറ്റിനു മുന്നിൽ കുത്തിയിരുന്നത്. അധ്യാപകരുടെ വാഹനങ്ങൾ കോമ്പൗണ്ടിൽ കയറ്റരുതെന്നും കു റ്റക്കാരായ അധ്യാപകരെ സർവിസിൽ നിന്നും പുറത്താക്കണമെന്നും സ്‌കൂളിൽ പി.ടി.എ ഒഴിവാക്കി സ്‌കൂൾ മാനേജ്മ​​​െൻറ്​ കമ്മിറ്റി രൂപവത്​കരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം.

സ്‌കൂളിലെത്തിയ രക്ഷിതാക്കൾ കുട്ടികളോട്​ സമരം അവസാനിപ്പിക്കണമെന്ന്​ അഭ്യർഥിച്ചു. ഇതിനിടെ സ്ഥലത്തെത്തിയ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പ്രതിഷേധിക്കുന്ന വിദ്യാർഥികളുടെ അടുത്തെത്തി പരാതികൾ കേട്ടു.

അതിനിടെ, സർവജന അധ്യാപകരെ കൂട്ടമായി സ്​ഥലം മാറ്റിയെന്ന അഭ്യൂഹവും പരന്നു. എന്നാൽ, ഇതിന്​ ഔദ്യോഗിക സ്​ഥിരീകരണമില്ല. ആരോപണ വിധേയരായ അധ്യാപകരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​താൽ കൂട്ട അവധിയിൽ പ്രവേശിക്കുമെന്ന്​ അധ്യാപകർ പറഞ്ഞു.

വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം: പൊലീസ് മൊഴിയെടുത്തു

സുൽത്താൻ ബത്തേരി: സർവജന സ്‌കൂളിൽ വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് മൊഴിയെടുത്തു. തിങ്കളാഴ്ച സർവജന സ്‌കൂളിലെത്തി അന്വേഷണ ഉദ്യോഗസ്ഥനായ മാനന്തവാടി എ.എസ്.പി വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലാണ് അധ്യാപകരുടെ മൊഴിയെടുത്തത്. കൂടാതെ ഷഹലയെ പ്രവേശിപ്പിച്ച വൈത്തിരി താലൂക്ക് ആശുപത്രി, ചേലോട് ആശുപത്രി എന്നിവിടങ്ങളിലെത്തി രേഖകൾ പരിശോധിച്ചു.

ശനിയാഴ്ച സർവജന സ്‌കൂൾ, ഷഹല ഷെറിനെ ചികിത്സക്കെത്തിച്ച ബത്തേരിയിലെ സ്വകാര്യ ആശുപത്രി, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെത്തി തെളിവെടുത്തിരുന്നു. സംഭവത്തിൽ കുറ്റാരോപിതരായ അധ്യാപകർ, ഡോക്ടർ എന്നിവരെ അറസ്​റ്റുചെയ്യുന്ന നടപടി അന്വേഷണം പൂർത്തിയായശേഷംമാത്രമേ ഉണ്ടാവൂ. സ്​റ്റോക്​ രജിസ്​റ്ററും മറ്റു രേഖകളും പൊലീസ് കസ്​റ്റഡിയിലെടുത്തിട്ടുണ്ട്​.

അതേസമയം, കുറ്റാരോപിതരായവരുടെ വീടുകളിൽ അന്വേഷണ സംഘം എത്തിയെങ്കിലും ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. നാലുപേരുടെയും അറസ്​റ്റ്​ മെഡിക്കൽ റിപ്പോർട്ടിനുശേഷം മതിയെന്നാണ് തീരുമാനം. മനഃപൂർവമല്ലാത്ത നരഹത്യക്കും ജുവനെൽ ജസ്​റ്റിസ് ആക്ട് സെക്​ഷൻ 75 പ്രകാരവുമാണ്​ ഡോക്ടറും അധ്യാപകരുമുൾപ്പെടെ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തത്.

Tags:    
News Summary - Shahla Sherin's death - UP section teachers will transferred -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.