തിരുവനന്തപുരം: സുൽത്താൻ ബത്തേരി സർവജന സ്കൂൾ വിദ്യാർഥിനി ഷെഹ്ല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ അധ്യാപകർക്കെതിരെ വകുപ്പുതല നടപടികളോ ക്രിമിനൽ നടപടികളോ എടുക്കേണ്ടതില്ലെന്ന് ബാലാവകാശ കമീഷൻ. രക്ഷാകർത്താവ് വരുംവരെ കാത്തിരുന്ന അധ്യാപകരുടെ നടപടി ശരിയല്ലെങ്കിലും കുട്ടികളുടെ ഭാവിയെകരുതി ഇൗ വീഴ്ചയിൽ നടപടി വേണ്ടതില്ലെന്നാണ് വിലയിരുത്തലെന്ന് ചെയർമാൻ പി. സുരേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംഭവത്തിൽ തെളിവെടുപ്പ് നടത്തി സർക്കാറിന് സമർപ്പിക്കാനായി തയാറാക്കിയ റിപ്പോർട്ടിലും ഇൗ പരാമർശങ്ങളുണ്ട്. മുമ്പ് 14 വയസ്സിന് താഴെയുള്ള കുട്ടികളെ റോഡ് ഉപരോധത്തിൽ പെങ്കടുപ്പിച്ചത് വീട്ടുകാരെ അറിയിച്ചതുമായി ബന്ധപ്പെട്ട് ഒരു വിഭാഗം വിദ്യാർഥികൾക്ക് അധ്യാപകരോട് വിരോധമുണ്ടെന്ന് അധ്യാപകർ മൊഴി നൽകിയിട്ടുണ്ട്. പാമ്പുകടിയേറ്റതുമായി ബന്ധപ്പെട്ട സംഭവത്തിൽ അധ്യാപകർക്കെതിരായ കുട്ടികളുടെ മൊഴിയിൽ ഇൗ വിേരാധം കൂടി കാരണമായിരിക്കാമെന്നും കമീഷൻ നിരീക്ഷിക്കുന്നു.
ഫിറ്റ്നസ് നൽകുന്നതിന് ചുമതലപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥൻ ക്ലാസ്റൂം പരിശോധിച്ചിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നു. ക്ലാസ് റൂം പരിശോധിക്കാതെ ഫിറ്റ്നസ് നൽകിയ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി വേണം. പരിശോധന റിപ്പോർട്ടിൽ റിസൾട്ട് പോസിറ്റീവ് ആയിട്ടും കുട്ടിയുടെ പിതാവ് ആവർത്തിച്ചിട്ടും ആൻറിെവനം നൽകാൻ ഡോക്ടർ തയാറാകാതിരുന്നതിന് ന്യായീകരണമില്ല. ഡോക്ടറുടെ നടപടി ഗുരുതര കൃത്യവിേലാപവും കുറ്റകരവും വൈദ്യ നൈതികതക്ക് എതിരുമാണ്. ഡോക്ടർക്കെതിരെ നിയമന ^ വകുപ്പുതല നടപടികളും സ്വീകരിക്കണം. സംഭവത്തിൽ വിവിധതലത്തിലുള്ള ഉദ്യോഗസ്ഥർ വീഴ്ചവരുത്തിയതായും കമീഷൻ നിരീക്ഷിക്കുന്നു. 41 സാക്ഷികളുടെ മൊഴികളാണ് കമീഷൻ രേഖപ്പെടുത്തിയത്. 28 രേഖകൾ തെളിവായി സ്വീകരിച്ചു. 27 എതിർകക്ഷികൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിെൻറ അടിസ്ഥാനത്തിൽ 22 പേജുള്ള ശിപാർശകൾ സർക്കാറിന് സമർപ്പിച്ചു.
‘ക്ലാസ് മുറിയിൽ ചെരിപ്പ് ഉപയോഗിക്കാൻ തടസ്സമില്ലെന്ന ഉത്തരവിറക്കണം’
കുട്ടികൾക്ക് ക്ലാസ് റൂമുകളിൽ ചെരിപ്പ് ഉപയോഗിക്കാൻ തടസ്സമില്ലെന്ന ഉത്തരവ് പൊതുവിദ്യാഭ്യാസ സെക്രട്ടറി പുറപ്പെടുവിക്കണമെന്ന് ബാലാവകാശ കമീഷൻ. ക്ലാസ്മുറി, ശുചിമുറികൾ, പാചകപ്പുര, വളപ്പ് എന്നിവിടങ്ങളിൽ ഇഴജന്തുക്കളോ നായ്ക്കളോ പ്രവേശിക്കുന്നില്ലെന്നും ശുചിത്വമുള്ള അന്തരീക്ഷത്തിലാണ് കുട്ടികൾ പഠിക്കുന്നതെന്നും പ്രധാനാധ്യാപകരും മാനേജ്മെൻറ് കമ്മിറ്റിയും പി.ടി.എയും ഉറപ്പുവരുത്തണമെന്നും ശിപാർശകളിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.