സ്‌കൂൾ പരിസരം അടിയന്തരമായി വൃത്തിയാക്കാൻ നിർദേശം; പാദരക്ഷ വിലക്കരുത്​

തിരുവനന്തപുരം: വയനാട് ഗവ. സർവജന വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഷഹല ഷെറിൻ പാമ്പ് കടിയേറ്റ് മരണമടഞ്ഞ പശ്ചാത് തലത്തിൽ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളും പരിസരവും വൃത്തിയായി സംരക്ഷിക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ന ിർദേശം നൽകി.

പൊതുവിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്​ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിന്​ ശേഷമാണ്​ ഇതുസ ംബന്ധിച്ച്​ നിർദേശങ്ങൾ പുറപ്പെടുവിച്ചത്​. നിർദേശങ്ങൾ പൂർണമായി നടപ്പിലാക്കിയിട്ടുണ്ടെന്ന്​ ഡിസംബർ 10ന് വൈകീട്ട് നാലിനകം വിദ്യാഭ്യാസ ഉപഡയറക്ടർമാർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകണം. എല്ലാ സ്‌കൂളുകളിലും 30നകം പി.ടി.എ യോഗം അടിയന്തരമായി വിളിക്കാനും നിർദേശിച്ചു. വിദ്യാർഥികൾ ക്ലാസ്​മുറികളിൽ പാദരക്ഷകൾ ഉപയോഗിക്കുന്നത്​ വിലക്കരുത്. വിദ്യാർഥികൾ പറയുന്ന ചെറിയ അസ്വസ്ഥതകൾക്കുപോലും ശ്രദ്ധനൽകി ജാഗ്രതയോടെ സത്വരനടപടി സ്വീകരിക്കണം. ഇതിനായി ലഭ്യമാകുന്ന ഏത് വാഹനവും അടിയന്തര പ്രാധാന്യം നൽകി ഉപയോഗിക്കണം.

വയനാട്ടിലേതുപോലെയുള്ള സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ വിദ്യാഭ്യാസ വകുപ്പ്​ മുൻകരുതലെടുക്കും. ക്ലാസ് പി.ടി.എകൾ ചേരാനും ഡയറക്ടറുടെ സർക്കുലറിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പാഴ്‌​െചടികളും, പടർപ്പുകളും, വെട്ടിമാറ്റി സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന്​ നടപടിയെടുക്കണം. സ്​കൂളും പരിസരവും സ്ഥിരമായി വൃത്തിയുള്ളതാക്കി നിലനിർത്തുന്നതിന്​ ജനപ്രതിനിധികളുമായും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായും കൂടിയാലോചിച്ച് ക്രമീകരണമൊരുക്കണം. ക്ലാസ്മുറികൾ, ചുറ്റുമതിലുകൾ, ശുചിമുറികൾ തുടങ്ങിയ സ്ഥലങ്ങളിൽ ദ്വാരങ്ങളോ, വിള്ളലുകളോ ഉണ്ടെങ്കിൽ ഡിസംബർ അഞ്ചിനകം സിമൻറും മണലും ഉപയോഗിച്ച് അടച്ച് സുരക്ഷ ഉറപ്പാക്കണം. സ്‌കൂൾ പരിസരത്ത് കൂട്ടിയിട്ടിട്ടുള്ള പാഴ്‌വസ്തുക്കൾ ഉടൻ നീക്കണം. ഇവയെല്ലാം ജനകീയ കാമ്പയിനായി സംഘടിപ്പിക്കണം.

ശുചിമുറികളിൽ സ്വാഭാവികവെളിച്ചം ഇല്ലെങ്കിൽ ലൈറ്റുകൾ സ്ഥാപിക്കാനും നിർദേശമുണ്ട്. അധ്യയന സമയം കഴിഞ്ഞാൽ ക്ലാസ്മുറികളുടെ വാതിലുകളും ജനലുകളും പൂട്ടി ഭദ്രമാക്കണം. ഇക്കാര്യങ്ങൾക്ക് പി.ടി.എയും പ്രധാനാധ്യാപകരും അധ്യാപകരും അനധ്യാപകരും അതീവ പ്രാധാന്യം നൽകണം. അധ്യാപക പരിശീലനങ്ങളുടെ ഭാഗമായി പ്രഥമ ശുശ്രൂഷ സംബന്ധിച്ച പരിശീലനം നൽകാനും ബന്ധപ്പെട്ടവർക്ക്​ നിർദേശം നൽകും. യോഗത്തിൽ മന്ത്രിക്ക്​ പുറമെ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ, ഡയറക്​ടർ കെ. ജീവൻബാബു എന്നിവരും പ​െങ്കടുത്തു.

Tags:    
News Summary - shahala sherin death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.