മുകേഷിനെയും ഇന്നസെന്‍റിനെയും പോലെ പിഷാരടിക്കും സ്വാതന്ത്ര്യമുണ്ട്, രമേഷ് പിഷാരാടിക്ക് നന്ദി അറിയിച്ച് ഷാഫി പറമ്പിൽ

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒപ്പം നിന്ന രമേഷ് പിഷാരാടിക്ക് നന്ദി അറിയിച്ച് ഷാഫി പറമ്പിൽ എം.എൽ.എ. വിജയത്തിനായി ഒപ്പം നിന്ന് പ്രവർത്തിച്ചതിന് ഫേസ്ബുക്കിലൂടെയാണ് ഷാഫി നന്ദി അറിയിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പിഷാരടിയെ പരിഹസിക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നു എന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് ഷാഫിയുടെ നന്ദിപ്രകടനം. പിഷാരടി പ്രചാരണത്തിന് പോയിടത്തെല്ലാം യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ തോറ്റു എന്നും പിഷാരടി മാന്‍ഡ്രേക്കാണെന്നുമായിരുന്നു ചിലരുടെ പരിഹാസം.

ഷാഫിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

'നന്ദി പിഷാരടി. ആർജവത്തോടെ ഒപ്പം നിന്നതിന്. നിർണായകമായ ഒരു വിജയത്തിന് സാന്നിദ്ധ്യം കൊണ്ട് കരുത്ത് പകർന്നതിന്. അവരവർക്ക് ഇഷ്ടപ്പെടുന്ന പ്രസ്ഥാനങ്ങൾക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാനോ മത്സരിക്കാനോ ഉള്ള സ്വാതന്ത്ര്യം

മുകേഷിനും ഇന്നസെന്റിനും മാത്രമല്ല സലിം കുമാറിനും പിഷാരടിക്കും ധർമ്മജനും ജഗദീഷിനുമൊക്കെയുണ്ട്.'

Full View

Tags:    
News Summary - Shafi Parampil thanks Ramesh Pisharody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.