ബി.വി. ശ്രീനിവാസിന്‍റെ സോഴ്​സ്​ മനുഷ്യത്വമെന്ന്​ ഷാഫി പറമ്പിൽ

യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസിനെ ഡൽഹി ക്രൈംബ്രാഞ്ച്​ ചോദ്യം ചെയ്​ത സംഭവത്തിൽ പ്രതിഷേധവുമായി ഷാഫി പറമ്പിൽ. 'ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് വന്നു എന്ന് പറയപ്പെടുന്ന സമയത്തുപോലും അയാൾ അയാളുടെ ചുമതലകൾ നിറവേറ്റുകയാണ്‌, ബന്ധുവിന് ഓക്സിജൻ ലെവൽ താഴുന്നു എന്ന് പറഞ്ഞ് സുഹൃത്ത് അയച്ച മെസേജ് പ്രസിഡന്‍റിന് ഉടൻ തന്നെ ഫോർവേഡ് ചെയ്തിരുന്നു . ആ മെസേജിലുള്ള കോണ്ടാക്ട് നമ്പറിൽ ഞാൻ വിളിക്കുന്നതിന് മുന്നേ വിളിച്ച് ഒരു ഹോസ്​പിറ്റൽ ബെഡ് കിട്ടാനുള്ള ശ്രമം അയാൾ ആരംഭിച്ച് കഴിഞ്ഞിരുന്നു'- ഷാഫി ഫേസ്ബുക്കിൽ കുറിച്ചു. ആ ചെറുപ്പക്കാരന്‍റെ കഠിനാധ്വാനനത്തിന്‍റെ സോഴ്സ് എന്താണെന്ന് ഞങ്ങൾ പറയാമെന്നും അത് മനുഷ്യത്വമാണെന്നും ശ്രീനിവാസിനെതിരായ നടപടിയിൽ ഷാഫി തുറന്നടിച്ചു.

ഷാഫി പറമ്പിലിന്‍റെ ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം-

ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് വന്നു എന്ന് പറയപ്പെടുന്ന സമയത്തും അയാൾ അയാളുടെ ചുമതലകൾ നിറവേറ്റുകയാണ്‌. ബന്ധുവിന് ഓക്സിജൻ ലെവൽ താഴുന്നു എന്ന് പറഞ്ഞ് സുഹൃത്ത് അയച്ച മെസേജ് പ്രസിഡന്‍റിന് ഉടനെ തന്നെ ഫോർവേഡ് ചെയ്തിരുന്നു. ആ മെസേജിലുള്ള കോണ്ടാക്ട് നമ്പറിൽ ഞാൻ വിളിക്കുന്നതിന് മുന്നേ വിളിച്ച് ഒരു ഹോസ്​പിറ്റൽ ബെഡ് കിട്ടാനുള്ള ശ്രമം അയാൾ ആരംഭിച്ച് കഴിഞ്ഞിരിക്കുന്നു.

ജീവവായുവിന് വേണ്ടി ഈ രാജ്യം കെഞ്ചേണ്ടി വരുമ്പോൾ, കരിയില കൂട്ടിയിട്ട് കത്തിക്കുന്ന പോലെ മൃതദേഹങ്ങൾ കത്തിക്കേണ്ടി വരുമ്പോള്‍, ചപ്പ് ചവറ് പോലെ ഗംഗയിൽ മൃതദേഹങ്ങൾ ഒഴുകി നടക്കുന്ന ഗതികേടുള്ളപ്പോൾ, ഓക്സിജൻ സിലിണ്ടറുമായി ഓടിയെത്തുന്ന, ഹോസ്പിറ്റൽ ബെഡും വെന്‍റിലേറ്ററും ഏർപ്പാട് ചെയ്യുന്ന, രക്തവും പ്ലാസ്മയും തെരുവിൽ അലയുന്നവർക്ക് ഭക്ഷണവും കൊടുക്കുന്ന ഒരു ചെറുപ്പക്കാരന്‍റെ കഠിനാധ്വാനത്തിന്‍റെ സോഴ്സ് എന്താണെന്ന് ഞങ്ങൾ പറയാം. മനുഷ്യത്വം.

ചെറുരാജ്യങ്ങൾ പോലും ഇന്ത്യന്‍ ജനതക്ക് സഹായ വാഗ്ദാനം ചെയ്യുമ്പോഴും രാജ്യത്തെ ജനങ്ങളെ മറന്ന് സെൻട്രൽ വിസ്ത കെട്ടിക്കൊണ്ടിരിക്കുന്ന അഭിനവ നീറോയ്ക്ക് അത് മനസ്സിലാവണമെന്നില്ല ...


Tags:    
News Summary - Shafi Parambil facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.