കണ്ണൂരിൽ എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറിക്ക് ഏരിയ നേതാക്കളുടെ മർദനം

കണ്ണൂർ: കണ്ണൂരിൽ എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറിക്ക് ഏരിയ കമ്മിറ്റി നേതാക്കളുടെ മർദനം. പയ്യന്നൂർ നെസ്റ്റ് കോളജിലെ യൂനിറ്റ് സെക്രട്ടറി അക്ഷയ് മോഹനാണ് മർദനമേറ്റത്. യൂനിറ്റ് കമ്മിറ്റി യോഗം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് നേതാക്കൾ വളഞ്ഞിട്ട് ആക്രമിച്ചത്. മർദനത്തിന്റെ വിഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

കോളജ് യൂനിറ്റ് ഫണ്ടുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിന് കാരണമായത്. ഫണ്ടിൽനിന്ന് ഒരു വിഹിതം ഏരിയ കമ്മിറ്റിക്ക് നൽകണമെന്ന് നേതാക്കൾ നിർദേശിച്ചിരുന്നു. ഇത് നൽകാൻ സെക്രട്ടറി തയാറായില്ലെന്നാണ് സൂചന. ഇതേ ചൊല്ലി യൂനിറ്റ് യോഗത്തിൽ വാക് തർക്കമുണ്ടായിരുന്നു. യോഗത്തിനു ശേഷം പുറത്തിറങ്ങിയ യൂനിറ്റ് സെക്രട്ടറിയെ സഹപാഠികൾ പിടിച്ചുവെച്ചതിനാലാണ് കൂടുതൽ മർദനമേൽക്കാതെ രക്ഷപ്പെട്ടത്.

സംഭവം ഒത്തുതീർപ്പാക്കുന്നതിന് സി.പി.എം പ്രാദേശിക നേതാക്കൾ രംഗത്തുവന്നിട്ടുണ്ട്. ഇന്ന് പെരളം ലോക്കൽ കമ്മിറ്റി ഓഫിസിൽ മധ്യസ്ഥ ചർച്ചയും നിശ്ചയിട്ടുണ്ട്.

Tags:    
News Summary - SFI unit secretary beaten up by area leaders in Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.