Posted On
date_range Updated On
date_range ആർഷോയും വിദ്യയും വിവാഹിതരായി
തൃക്കരിപ്പൂർ: എസ്.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയും മുന്‍ എസ്.എഫ്.ഐ നേതാവ് കെ. വിദ്യയും വിവാഹിതരായി. തൃക്കരിപ്പൂർ സബ് രജിസ്ട്രാർ ഓഫിസിൽ വെച്ചാണ് ഇരുവരും പുഷ്പഹാരം അണിയിച്ചത്.
ചടങ്ങിൽ വിദ്യയുടെ മാതാവ് സുശീല, സഹോദരിമാരായ ദിവ്യ, ധന്യ, ആർഷോയുടെ അച്ഛൻ സി.പി. മണി, ഡി.വൈ.എഫ്.ഐ നേതാക്കളായ വി.പി. സജീവ്, ശിവപ്രസാദ്, വി.പി.സാനു, രജീഷ് വെള്ളാട്ട് തുടങ്ങിയവർ സന്നിഹിതരായി. തൃക്കരിപ്പൂർ സ്വദേശിനിയാണ് വിദ്യ. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയാണ് ആർഷോ.
ഇരുവരും നിരവധി വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. വ്യാജരേഖ ചമച്ച് അധ്യാപക ജോലിയിൽ പ്രവേശിച്ച കേസിൽ പ്രതിയായിരുന്നു വിദ്യ. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ ആർഷോയുടെ പ്രതികരണങ്ങൾക്കും നിലപാടുകൾക്കുമെതിരെ രൂക്ഷവിമർശനങ്ങളുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.