എസ്.എഫ്.ഐ നേതാവി​െൻറ വീട് അടിച്ചു തകർത്തു; യൂത്ത് കോൺ. പ്രവർത്തകൻ അറസ്റ്റിൽ

കഴക്കൂട്ടം: കുളത്തൂരിൽ എസ്​.എഫ്​.ഐ നേതാവി​െൻറ വീട്​ അർധരാത്രി ഒരുസംഘം അടിച്ചു തകർത്തു. സംഭവത്തിനുപിന്നിൽ യൂത്ത്​ കോൺഗ്രസ്​ ആണെന്ന്​ സി.പി.എം പ്രവർത്തകർ ആരോപിച്ചു. വീട്ടുകാരുടെ പരാതിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ തുമ്പ പോലീസ് അറസ്റ്റ് ചെയ്തു.

എസ്.എഫ്.ഐ കഴക്കൂട്ടം ഏരിയ പ്രസിഡൻറ്​ കുളത്തൂർ ഗുരുനഗർ പുതുവൽ മണക്കാട് മഹേന്ദ്ര ഭവനത്തിൽ ആദർശി​െൻറ വീടാണ് അക്രമികൾ അടിച്ച് തകർത്തത്. ശനിയാഴ്​ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. വീടി​െൻറ മുൻഭാഗത്തെയും വശങ്ങളിലേയും ജനൽ ചില്ലുകൾ പൂർണ്ണമായി തകർത്തു. വാതിലുകളിലും പടികളിലും കത്തി കൊണ്ട്​ വെട്ടിയ പാടുകളുണ്ട്.

ആദർശിനെ തിരക്കിയെത്തിയ സംഘമാണ് വീട്ടിൽ അക്രമം നടത്തിയത്. സംഭവ സമയത്ത് ആദർശി​െൻറ പിതാവും അധ്യാപകനുമായ മഹേന്ദ്രനും മാതാവുമാണ്​ വീട്ടിലുണ്ടായിരുന്നത്​. അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമി സംഘം പൊലീസെത്തിയതോടെ ഓടിരക്ഷപ്പെട്ടു.

സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കുളത്തൂർ സ്വദേശി വിജിത്ത് (30) ആണ് അറസ്റ്റിലായത്. ഇതിന് മുമ്പും ആദർശിന് നേരെ അക്രമം നടന്നിരുന്നതായി പരാതിയിൽ പറയുന്നു.

എന്നാൽ സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും തിരഞ്ഞെടുപ്പ് വേളയിൽ ഉണ്ടായ ആക്രമണത്തിൽ ദുരൂഹതയുണ്ടെന്നും യൂത്ത് കോൺഗ്രസ് ഭാരവാഹികൾ അറിയിച്ചു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.