Posted On
date_range Updated On
date_range ഗവര്‍ണറുടെ 30 അടി ഉയരമുള്ള കോലം കത്തിച്ച് എസ്.എഫ്.ഐ
കണ്ണൂർ: പുതുവർഷരാവിൽ ഗവർണറുടെ കോലം കത്തിച്ച് എസ്.എഫ്.ഐ. കണ്ണൂർ പയ്യാമ്പലം ബീച്ചിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ചത്. ബീച്ചിൽ പുതുവർഷാഘോഷങ്ങൾ നടക്കുന്നതിനിടെയാണ് എസ്.എഫ്.ഐ ഗവർണറുടെ കോലം കത്തിച്ച് പ്രതിഷേധിച്ചത്.
ഫോർട്ട് കൊച്ചിയിൽ പുതുവർഷപ്പിറവിയോടനുബന്ധിച്ച് കത്തിക്കുന്ന പാപ്പാഞ്ഞിയുടെ മാതൃകയിൽ 30 അടി ഉയരത്തിലുള്ള കോലമാണ് പയ്യാമ്പലം ബീച്ചിൽ കത്തിക്കാനായി ഒരുക്കിയത്. സംസ്ഥാന പ്രസിഡന്റ് അനുശ്രീയുടെ നേതൃത്വത്തിലായിരുന്നു കോലം കത്തിക്കൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.