ഗവർണറെ കരിങ്കൊടി കാണിച്ച എസ്.എഫ്.ഐ പ്രവർത്തകർ റിമാൻഡിൽ; ചുമത്തിയത് ഏഴു വർഷം വരെ തടവിനുള്ള വകുപ്പ്

കൊല്ലം: നിലമേലില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കരിങ്കൊടി കാണിച്ച എസ്.എഫ്.ഐ പ്രവർത്തകർ റിമാൻഡിൽ. 12 എസ്.എഫ്.ഐ പ്രവർത്തകരെയാണ് കടയ്ക്കൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. കരിങ്കൊടി കാണിച്ചതിന് പിന്നാലെ കസ്റ്റഡിയിലെടുത്ത കണ്ടാലറിയാവുന്ന അഞ്ചു പേരടക്കം 17 പേർക്കെതിയാണ്​ കേസെടുത്തത്​.

143, 144, 147, 283, 353, 124, 149 വകുപ്പുകളാണ്​ ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ വൈദ്യപരിശോധനക്കുശേഷമാണ്​ കോടതിയിൽ ഹാജരാക്കിയത്​.

ചടയമംഗലം ഏരിയ സെക്രട്ടറിയും യൂനിവേഴ്സിറ്റി കോളജ് ബിരുദാനന്തര ബിരുദ വിദ്യാർഥിയുമായ ചടയമംഗലം മാടൻനട നെല്ലുവിളവീട്ടിൽ എൻ. ആസിഫ് ( 22 ), മതിര കോട്ടപ്പുറം ഫാത്തിമ മൻസിൽ ഫയാസ്​( 23 ), കടയ്ക്കൽ കുറ്റിക്കാട്ടിൽ സരസ്വതി വിലാസം അരവിന്ദ് (22), നെട്ടയം നികേതൻ വിശാഖത്തിൽ വിഷ്ണു (20), പുല്ലാനിമൂട് കരുകോൺ കാരംകോട്ടു വീട്ടിൽ അഭിജിത്ത് (22), ഭാരതീപുരം, കുഞ്ഞുവയൽ, വിളയിൽ വീട്ടിൽ ബുഹാരി (21), കൈതോട് തേജസ്സ്​​ വലിയ വഴിയിൽ മുസാഫർ മുഹമ്മദ് (21), പുള്ളിപ്പാറ ഗാലക്സി സ്വാമി മുക്കിൽ അബ്സൽന (21), മാടൻനട തൊടിയിൽ വീട്ടിൽ മുഹമ്മദ് ഉബൈദ് (19), ചെറിയവെളിനല്ലൂർ ആര്യഭവനിൽ ആര്യ (22), കുരിയോട് വടക്കേവിള വീട്ടിൽ ബിനിൽ (22), കോട്ടുക്കൽ വയല, വിഷ്ണുഭവനിൽ അഭിനന്ദ് (19) എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ്​ അഞ്ചു ​പേർക്കും എതിരെയാണ് കേസെടുത്തത്.

രാഷ്ട്രപതിയെയോ ഏതെങ്കിലും സംസ്ഥാനത്തിന്‍റെ ഗവർണറെയോ ആക്രമിക്കുകയോ തെറ്റായി തടയുകയോ അല്ലെങ്കിൽ തടയാൻ ശ്രമിക്കുകയോ ചെയ്യുക എന്ന വകുപ്പാണിത്​. ​ ക്രിമിനൽ ബലപ്രയോഗം, ക്രിമിനൽ ശക്തി കാണിക്കൽ, അല്ലെങ്കിൽ അതിരുകടക്കാനുള്ള ശ്രമങ്ങൾ എന്നീ കുറ്റങ്ങൾക്ക്​ ഏഴുവർഷം വരെ തടവ്​ ആണ്​ ഈ വകുപ്പ്​ വ്യവസ്ഥ ചെയ്യുന്നത്​. കൂടാതെ പിഴക്കും ബാധ്യസ്ഥരായിരിക്കും.

Tags:    
News Summary - SFI activists who showed black flag to the governor in remand; Imprisonment for up to seven years was imposed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.