പേരൂർക്കട: ലോ അക്കാഡമിയിൽ ഇരു വിഭാഗം വിദ്യാർഥികൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. അക്കാഡമിയിലെ മൂന്നാം വർഷ വിദ്യാർഥികളായ ബെൻ ക്ലീറ്റസ്, വരദ് എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30നായിരുന്നു സംഭവങ്ങളുടെ തുടക്കം. എസ്. എഫ്.ഐ പ്രവർത്തകരായ അദ്വൈത്, ശങ്കർ എന്നിവരാണ് ആക്രമിച്ചതെന്ന് കാട്ടി എ.ബി.വി.പി പ്രവർത്തകർ പേരൂർക്കട പൊലീസിൽ പരാതി നൽകി. ഇരുവരും ലോഅക്കാഡമിയിലെ അവസാന വർഷ വിദ്യാർഥികളാണ്. സാമൂഹ്യമാധ്യമ പോസ്റ്റുമായി ബന്ധപ്പെട്ട് ഇരു സംഘടനയിലും പ്രവർത്തിക്കുന്നവർ തമ്മിൽ ദിവസങ്ങൾക്ക് മുമ്പ് സംഘർഷാവസ്ഥ രൂപപ്പെട്ടിരുന്നു.
അന്ന് എസ്. എഫ്.ഐ യിലെ ചിലർക്ക് പരിക്കേറ്റിരുന്നു. ഇതിനുള്ള പ്രതികാരമായാണ് തിരിച്ച് ആക്രമണം ഉണ്ടായത്. സംഭവദിവസം കോളജിൽ നിൽക്കുകയായിരുന്ന എ.ബി.വി.പി പ്രവർത്തകരെ അദ്വൈതും ശങ്കറും ചേർന്ന് ഹെൽമറ്റ് കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചെന്നാണ് പരാതി. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ഇവർ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.