കുട്ടൻ
Posted On
date_range Updated On
date_range ബാലികക്കുനേരെ ലൈംഗികാതിക്രമം; 94കാരൻ അറസ്റ്റിൽ
പുന്നയൂർക്കുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം കാണിച്ച 94കാരൻ അറസ്റ്റിൽ. പുന്നയൂർക്കുളം അവണോട്ടുങ്ങൽ വീട്ടിൽ കുട്ടനെയാണ് വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കടയിൽ സാധനം വാങ്ങി തിരികെ പോകുകയായിരുന്ന 11 വയസ്സുകാരിയെ മുല്ലപ്പൂ തരാമെന്ന് പറഞ്ഞ് പ്രതി വീട്ടിലേക്ക് കൂട്ടി കൊണ്ടുപോകുകയായിരുന്നു.
വീടിനു പിന്നിലേക്ക് കൊണ്ടുപോയി ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച വയോധികനെ തള്ളിമാറ്റി രക്ഷപെട്ട കുട്ടി മാതാപിതാക്കളോട് പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. പോക്സോ പ്രകാരം അറസ്റ്റുചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.