പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച യുവാവിന് അറസ്റ്റ്

മാന്നാർ: പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസിൽ 22കാരനെ അറസ്റ്റ് ചെയ്തു. പാണ്ടനാട് പടിഞ്ഞാറ് വെട്ടിപ്പുഴയിൽ വീട്ടിൽ അനന്തുവിനെ (22) യാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവല്ലയിലെ സ്കൂളിൽ പഠിക്കുകയായിരുന്ന പെൺകുട്ടിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ശേഷം ഫോൺ നമ്പർ വാങ്ങി ചാറ്റിങ് ആരംഭിക്കുകയായിരുന്നു. ബുധനാഴ്ച പരീക്ഷക്ക് സ്കൂളിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ പ്രതി പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

വീട്ടിൽ തിരികെയെത്തിയ ശേഷം ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയി പരിശോധന നടത്തിയപ്പോളാണ് പീഡന വിവരം അറിയുന്നത്. തുടർന്ന് മാന്നാർ പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്ത ശേഷം പാണ്ടനാട്ടിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോക്സോ നിയമ പ്രകാരമാണ് കേസ്.

പൊലീസ് ഇൻസ്‌പെക്ടർ എസ്.എച്ച് ഒ.ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്‌.ഐ ഹരോൾഡ് ജോർജ്, ഗ്രേഡ് എസ്‌.ഐ ശ്രീകുമാർ, ഗ്രേഡ് അഡീഷണൽ എസ്‌.ഐമാരായ ബിന്ദു, രാജി, സിവിൽ പൊലീസ് ഓഫീസർമാരായ സിദ്ധിക്ക് ഉൽ അക്ബർ, സാജിദ്, ഹക്കിം, വനിത സിവിൽ പൊലീസ് ഓഫീസർ ബിന്ദു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Sexual harrasment; Man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.