വർക്കലയിലെ മസാജിങ് സെന്ററിൽ വിദേശ വനിതക്കെതിരെ ലൈംഗിക അതിക്രമം; യുവാവ് അറസ്റ്റിൽ

വർക്കല: വിദേശ വനിതയ്ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിന്മേൽ യുവാവിനെ അറസ്റ്റ് ചെയ്തു. കൊട്ടാരക്കര ഓടനാവട്ടം കട്ടയിൽ പുത്തൻവിള വീട്ടിൽ ആദർശ് (29) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയോടെ പാപനാശം ഹെലിപ്പാടിന് സമീപത്തെ ഒരു സ്വകാര്യ മസാജിങ് സെന്ററിൽ എത്തിയ 49കാരിയായ അമേരിക്കൻ വനിതയെ ട്രീറ്റ്മെന്റ് മസാജിങിനിടെ ആദർശ് ബലമായി ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്.

വിദേശ വനിതയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വർക്കല പൊലീസ് കേസെടുത്തു. പ്രതിയെ ആറ്റിങ്ങൽ കോടതി റിമാൻഡ് ചെയ്തു. 

Tags:    
News Summary - Sexual assault against a foreign woman; The youth was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.