Posted On
date_range Updated On
date_range പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ച 62 കാരൻ അറസ്റ്റിൽ
കാക്കനാട്: ഡേ കെയറിലെ രണ്ടു വയസുകാരിയെ പീഡിപ്പിച്ച 62കാരൻ അറസ്റ്റിൽ. കാക്കനാെട്ട സ്വകാര്യ ഡേ കെയറിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രശേഖരൻ(62) ആണ് അറസ്റ്റിലായത്. കൂട്ടുകാരോടൊപ്പം ഒളിച്ചു കളിക്കുന്നതിനിടെ ഒറ്റപ്പെട്ടുപോയ കുഞ്ഞിനെയാണ് പീഡനത്തിനിരയാക്കിയത്.
മൂന്നു ദിവസം മുമ്പാണ് സംഭവം. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത കണ്ട മാതാപിതാക്കൾ ചോദിച്ചപ്പോഴാണ് പീഡന വിവരമറിയുന്നത്. ഡേ കെയർ അധികൃതരുമായി സംസാരിച്ചെങ്കിലും അനുകൂല നടപടി ഉണ്ടാകാത്തതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.