Posted On
date_range Updated On
date_range 'ഓടിവന്ന് എന്റെ മടിയിലിരിക്കുമായിരുന്ന ഒരു നാലു വയസുകാരൻ... ഇന്ന് ഡിഅഡിക്ഷൻ സെന്ററിലാണ്'- അനുഭവം പറഞ്ഞ് വി.ഡി. സതീശൻ
'കുറേ പേര് പോയി സർ..ഓടിവന്ന് എന്റെ മടിയിലിരിക്കുമായിരുന്ന ഒരു നാലു വയസുകാരൻ... ഇന്ന് ഡി അഡിക്ഷൻ സെന്ററിലാണ്..'- ലഹരിക്കടിമയായ തന്റെ സുഹൃത്തിന്റെ മകന്റെ അനുഭവം പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നിയമസഭയിൽ നടത്തിയ പ്രസംഗത്തിലാണ് ലഹരി സംസ്ഥാനത്ത് വിതക്കുന്ന വിപത്തുകളെ അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
ലഹരിയുമായി ബന്ധപ്പെട്ട കണക്കുകളും അദ്ദേഹം ഉദ്ധരിച്ചു. താൻ അടുത്തിടെ സന്ദർശിച്ച ഡീ അഡിക്ഷൻ സെന്റിൽ ഈ വർഷം 85 കുട്ടികളെയാണ് ചികിത്സക്ക് വിധേയരാക്കിയത്. അതിൽ 37 പേർ പെൺകുട്ടികളാണ്. രണ്ടുകൊല്ലത്തിനിടെ കേരളത്തിൽ ലഹരിക്കടത്തിന് പിടിയിലായത് 1978 പേരാണെന്നും ഇതിനും എത്രയോ ഇരട്ടിപേർ പുറത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.