Posted On
date_range Updated On
date_range ആലപ്പുഴയിൽ ഏഴു വയസ്സുകാരിക്ക് പിതാവിൻെറ ക്രൂര മർദനം
കായംകുളം: ആലപ്പുഴ കായംകുളം പത്തിയൂരിൽ ഏഴു വയസ്സുകാരിക്ക് പിതാവിൻെറ ക്രൂര മർദനമേറ്റു. മദ്യലഹരിയിൽ ഏഴ് വയസുകാരിയെ മർദിച്ച പിതാവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. തോട്ടത്തു മുറി രാജേഷ് ഭവനത്തിൽ രാജേഷാണ് (36) പിടിയിലായത്.
വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. പരിക്കേറ്റ പെൺകുട്ടി വണ്ടാനം ആലപ്പുഴ മെഡിക്കൽ കോളജിൽ ഐ.സി.യുവിൽ ചികിത്സയിലാണ്. ആന്തരിക രക്തസ്രാവം ഉണ്ടെന്നാണ് വിവരം.
രാജേഷ് മദ്യപിച്ചെത്തി നിരന്തരം വഴക്കിടുമായിരുന്നു. ഇന്നലെയും ഭാര്യയുമായി വഴക്കുണ്ടാകുകയും ഇതിനിടയിൽ ഇളയ മകളായ ഏഴു വയസ്സുകാരിയെ നിലത്തേക്ക് എറിയുകയായിരുന്നു. രാത്രി തന്നെ അക്രമിയായ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.