പ്രതീകാത്മക ചിത്രം

ഭാര്യയുടെ കണ്ണ് അടിച്ച് പൊട്ടിച്ച് കാഴ്ച നഷ്ടപ്പെടുത്തി; ഭർത്താവിന് ഏഴു വർഷം കഠിനതടവും പിഴയും

കരുനാഗപ്പള്ളി: ഭാര്യയെ ക്രൂരമായി മർദിച്ച് കാഴ്ച നഷ്ടപ്പെടുത്തുകയും ഇടതു കൈപ്പത്തി തല്ലിയൊടിക്കുകയും ചെയ്ത സംഭവത്തിൽ ഭർത്താവിന് ഏഴു വർഷം കഠിന തടവും 50,000 രൂപ പിഴയും.

ഭരണിക്കാവ്, നടയിൽ തെക്കതിൽ, ശ്യാമളയെയാണ് ഭർത്താവ് ഉണ്ണികൃഷ്ണൻ ആചാരി കമ്പിവടി കൊണ്ട് അടിച്ച് വലതു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെടുത്തിയത്.

കരുനാഗപ്പള്ളി അസി. സെഷൻസ് കോടതി ജഡ്ജ് എസ്.ആർ. സിനിയാണ് ശിക്ഷ വിധിച്ചത്. ശാസ്താംകോട്ട സി.ഐയായിരുന്ന വി.എസ്. പ്രശാന്താണ് അന്വേഷണം നടത്തിയത്. പബ്ലിക് പ്രോസിക്യൂട്ടർ എൻ.എസ്. ബൈജു കോടതിയിൽ ഹാജരായി.

Tags:    
News Summary - Seven year imprisonment for man who loses his wife's vision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.