Posted On
date_range Updated On
date_range കേരളത്തിൽ ഏഴുപേർക്ക് കൂടി ഒമിക്രോൺ
തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴുപേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. പത്തനംതിട്ട -നാല്, ആലപ്പുഴ -രണ്ട്, തിരുവനന്തപുരം -ഒന്ന് എന്നിങ്ങനെയാണ് ഒമിക്രോൺ കണ്ടെത്തിയത്. പത്തനംതിട്ട രോഗം സ്ഥിരീകരിച്ച രണ്ടുപേർ യു.എ.ഇയിൽനിന്നും ഒരാൾ അയർലൻഡിൽനിന്നും മടങ്ങിയെത്തിയവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് ഒമിക്രോൺ ബാധിച്ചത്.
ആലപ്പുഴയിൽ രോഗം കണ്ടെത്തിയ ഒമ്പതു വയസ്സുകാരൻ ഇറ്റലിയിൽനിന്നും 37കാരൻ ഖത്തറിൽനിന്നും വന്നതാണ്. തിരുവനന്തപുരത്ത് 48കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം ടാൻസാനിയയിൽനിന്ന് വന്നതാണ്. ഇതോടെ സംസ്ഥാനത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം 64 ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.