ആലപ്പുഴ: ജീവനക്കാരെ മോശമായ രീതിയിൽ വിമർശിക്കുന്ന സർക്കാർ നിലപാട് തിരുത്തണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു. സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ 35ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസന ശിൽപികളായ ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം മോശക്കാരാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിെൻറ ഉദാഹരണമാണ് ഉദ്യോഗസ്ഥരെക്കുറിച്ച് ഒരു മന്ത്രി പറഞ്ഞ ഊളംപാറ പരാമർശം. ഇൗ ഭരണത്തിൽ ജീവനക്കാർക്കും ജനങ്ങൾക്കും ദുരിതം മാത്രമാണ് ലഭിക്കുന്നത്. സത്യസന്ധമായി കാര്യങ്ങൾ ചെയ്യുന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകയാണ്. ഡി.ജി.പി സെൻകുമാർ, ദേവികുളം സബ്കലക്ടർ എന്നിവരോടുള്ള സമീപനം ഇതാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാര്‍ വകുപ്പുകളെ സ്വന്തം സാമ്രാജ്യമാക്കി മാറ്റിയിരിക്കുകയാണെന്ന് മുഖ്യപ്രഭാഷണത്തിൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥനോട് എങ്ങനെ പെരുമാറണം, എന്ത് പറയണം എന്ന് അറിയാത്തവരാണ് പല മന്ത്രിമാരും. കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വിസ് സംബന്ധിച്ച ജീവനക്കാരുടെ ആശങ്ക പരിഹരിക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ പുറംതിരിഞ്ഞ് നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എസ്.ഇ.യു പ്രസിഡൻറ് നസിം ഹരിപ്പാട് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് ഇസ്മായിൽ കുഞ്ഞ് മുസ്ലിയാർ, സെക്രട്ടറി എ.എം. നസീർ, ട്രഷറർ എച്ച്. ബഷീർ കുട്ടി, നഗരസഭ വൈസ് ചെയർപേഴ്സൺ ബീന കൊച്ചുബാവ, കൗൺസിലർ എ.എ. റസാഖ്, എം.എൽ.എമാരായ വി.കെ. ഇബ്രാഹീംകുഞ്ഞ്, പി. ഉബൈദുല്ല പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.