‘ഞങ്ങളുടെ വോട്ട് ആർക്കെന്ന് ചോദിക്കരുത്, ഒരിക്കലും പറയില്ല; ഫലം വന്നാൽ അവകാശവാദം ഉന്നയിക്കില്ല’ -കാന്തപുരത്തിന്റെ മകൻ അബ്ദുൽ ഹക്കീം അസ്ഹരി

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്‍ലിം സമുദായത്തിന്റെ വോട്ടുകൾ ഒരു മുന്നണിയിലേക്കും ഏകീകരിക്കപ്പെട്ടിട്ടില്ലെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുടെ മകനും എസ്.വൈ.എസ് ദേശീയ പ്രസിഡന്റുമായ ഡോ. മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി. മുസ്‍ലിം ന്യൂനപക്ഷങ്ങൾ വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിൽ വിശ്വസിക്കുന്നവരാണ്. എ.പി വിഭാഗം പരസ്യമായി ഒരു മുന്നണിക്കും പിന്തുണ പ്രഖ്യാപിക്കാറില്ലെന്നും ആർക്കായിരുന്നു തങ്ങളുടെ പിന്തുണ എന്നത് ഫലം വരുന്ന ദിവസം അറിയാമെന്നും അബ്ദുൽ ഹക്കീം അസ്ഹരി ചാനൽ അഭിമുഖത്തിൽ പറഞ്ഞു.

‘വോട്ട് ആർക്ക് എന്ന് ഇലക്ഷന് മുമ്പാണ് പറയുന്നതെങ്കിൽ അർത്ഥമുണ്ട്. ഇനി റിസൾട്ട് വന്നതിനുശേഷം പറയുന്നതിലേ കാര്യമുള്ളൂ. മുസ്‍ലിം വോട്ടുകൾ ഏകീകരിക്കുക എന്നത് ഇവിടെ ഉണ്ടായിട്ടില്ല. മുസ്‍ലിംകൾ പലതട്ടിലും പല രാഷ്ട്രീയത്തിലും പല പാർട്ടിയിലും ആണല്ലോ. സ്വാഭാവികമായും മുസ്‍ലിംകൾ അങ്ങനെ തന്നെയാണ് എക്കാലത്തും വോട്ട് ചെയ്യാറുള്ളത്. മതത്തിന്റെ പേരിൽ വോട്ട് ഏകീകരിക്കാറില്ല.

ആർക്ക് വോട്ട് ചെയ്യണമെന്ന് ഞങ്ങളുടെ നിർദേശങ്ങൾ പ്രവർത്തകർക്ക് സംഘടന ചാനൽ വഴിയാണ് കൊടുക്കുന്നത്. അങ്ങനെയാണ് കാലങ്ങളായി നടന്നുവരുന്നത്. അത് ആർക്കാണ് എന്ന് ഇനി ചോദിക്കാൻ പാടില്ല. കാരണം, അത് ഒരിക്കലും പറയാറില്ല. അതുകൊണ്ടുതന്നെ റിസൾട്ട് വന്നാലും അവകാശവാദം ഉന്നയിക്കാൻ ഞങ്ങൾ ഉണ്ടാകില്ല’ -അദ്ദേഹം പറഞ്ഞു.

അതിനിടെ, ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ളു​ടെ ഏ​കീ​ക​ര​ണ​വും ഉ​ണ്ടാ​യി​ട്ടി​ല്ലെന്ന് സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും അഭിപ്രായപ്പെട്ടിരുന്നു. ‘എ​സ്.​ഐ.​ആ​റി​നു​ശേ​ഷം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന വാ​ശി ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ൽ ഉ​ണ്ടാ​യി. അ​ത​ല്ലാ​തെ ഒ​രു മു​ന്ന​ണി​ക്ക്​ അ​നൂ​കൂ​ല​മാ​യി ഏ​കീ​ക​രി​ച്ചി​ട്ടി​ല്ല’ -പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ്​ യോ​ഗ​ത്തി​നു​ശേ​ഷം ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തൊ​ണ്ണൂ​റി​ല​ധി​കം സീ​റ്റു​മാ​യി എ​ൽ.​ഡി.​എ​ഫ്​ ഭ​ര​ണം നി​ല​നി​ർ​ത്തു​മെ​ന്നാണ് സി.പി.എമ്മിന്റെ അവകാശവാദം. സം​സ്ഥാ​ന​ത്ത്​ ഭ​ര​ണ വി​രു​ദ്ധ വി​കാ​ര​മു​ണ്ടാ​യി​ട്ടി​ല്ലെന്നും സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ കാ​ര്യ​ങ്ങ​ളും വ​ർ​ഗീ​യ സം​ഘ​ർ​ഷ​ങ്ങ​ളി​ല്ലാ​ത്ത പ​ശ്ചാ​ത്ത​ല​വു​മെ​ല്ലാം ജ​ന​ങ്ങ​ളി​ൽ മ​തി​പ്പു​ണ്ടാ​ക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘എ​ൽ.​ഡി.​എ​ഫി​ന്‍റെ രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ൾ​ക്ക് വ​ലി​യ അം​ഗീ​കാ​രം കി​ട്ടി. ജ​ന​ങ്ങ​ൾ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തോ​ടെ വി​ധി​യെ​ഴു​തി​ക്ക​ഴി​ഞ്ഞ കാ​ര്യ​ത്തി​ൽ യു.​ഡി.​എ​ഫും ചി​ല മാ​ധ്യ​മ​ങ്ങ​ളും ചേ​ർ​ന്ന്​ വ​ലി​യ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ നി​ര​ത്തു​ക​യാ​ണ്. സാ​ങ്ക​ൽ​പ്പി​ക മ​ന്ത്രി​സ​ഭ രൂ​പീ​ക​ര​ണം പോ​ലും ന​ട​ത്തു​ന്നു​ണ്ട്. 2021ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷ​വും മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ​ക്കു​റി​ച്ചും മ​ന്ത്രി​സ​ഭ​യെ​ക്കു​റി​ച്ചു​മെ​ല്ലാം യു.​ഡി.​എ​ഫും ചി​ല മാ​ധ്യ​ങ്ങ​ളും ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ഫ​ലം വ​രു​ന്ന ദി​വ​സം​വ​രെ മാ​ത്ര​മാ​ണ്​ അ​തി​ന്​ ആ​യു​സ്സ്​. ഇ​ത്ത​വ​ണ​യും മ​റ്റൊ​ന്നാ​കി​ല്ല ഫ​ലം’ -അ​ദ്ദേ​ഹം പ​റ​ഞ്ഞു.

‘പോ​ളി​ങ്​ ശ​ത​മാ​ന​ത്തി​ലെ വ​ർ​ധ​ന ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​ത്തി​ന്‍റെ തെ​ളി​വാ​യി കാ​ണി​ച്ചാ​ണ്​ ​പ്ര​ചാ​ര​ണം. ഇ​തി​ന്​ ഒ​രു അ​ടി​സ്ഥാ​ന​വു​മി​ല്ല. ​അ​സാ​ധാ​ര​ണ വോ​ട്ട്​ വ​ർ​ധ​ന ഉ​ണ്ടാ​യി​ട്ടി​ല്ല എ​ന്നാ​ണ്​ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. 2021ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 2.09 കോ​ടി പേ​ർ വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തി​യ സ്ഥാ​ന​ത്ത്​ ഇ​ക്കു​റി അ​ത്​ 2.08 കോ​ടി​യാ​യി കു​റ​ഞ്ഞു. നേ​ര​ത്തേ 2.84 കോ​ടി വോ​ട്ട​ർ​മാ​രു​ണ്ടാ​യി​രു​ന്ന​ത്​ എ​സ്.​ഐ.​ആ​റി​നു​ശേ​ഷം 2.17 കോ​ടി​യാ​യി. ഇ​താ​ണ്​ പോ​ളി​ങ്​ ശ​ത​മാ​ന​ത്തി​ലെ വ​ർ​ധ​ന​വി​ൽ പ്ര​തി​ഫ​ലി​ച്ച​ത്’ -എം.വി. ഗോവിന്ദൻ പറഞ്ഞു. 

Tags:    
News Summary - kerala assembly election 2026: Dr. Muhammed Abdul Hakkim Al-Kandi about kanthapuram vote

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.