ലക്ഷദ്വീപുകാരുടെ യാത്ര ദുരിതം: പരിഹാര ശ്രമം നടക്കുന്നുണ്ടെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ

ലക്ഷദ്വീപ് നിവാസികളുടെ യാത്ര പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടൽ നടത്തിയതായി തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ. ദ്വീപിലേക്കുള്ള യാത്ര സൗകര്യം കൂട്ടണമെന്നഭ്യർഥിച്ച് നിരവധിപേര്‍ ബന്ധപ്പെട്ടിരുന്നെന്നും ഇതിനായി ലക്ഷദ്വീപ് അധികൃതരുമായി ചർച്ച ചെയ്ത് പരിഹാരങ്ങള്‍ക്ക് ശ്രമിച്ചിരുന്നെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.

പൊന്നാനി, കൊല്ലം, ബേപ്പൂര്‍ തുറമുഖങ്ങളില്‍ നിന്ന് ദ്വീപിലേക്കുള്ള യാത്രകപ്പല്‍ സർവിസ് ആരംഭിക്കാൻ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. സര്‍വിസ് നടത്തിക്കൊണ്ടിരുന്ന അഞ്ച് കപ്പലുകളില്‍ ഏറ്റവും വലിയ എം.പി ലഗൂണ്‍ പരിശോധനകള്‍ക്ക് ശേഷം ജൂലൈ ഏഴിന് ഓടിത്തുടങ്ങുമെന്ന് കൊച്ചിന്‍ ഷിപ്പിയാര്‍ഡ് അധികൃതർ അറിയിച്ചിട്ടുണ്ട്.

ചരക്കുനീക്കം സുഖകരമാക്കാന്‍ 600 എം.ടി ക്യാരേജ് ശേഷിയുള്ള എം.വി ഉബൈദുല്ല, എം.വി ല‍ക്ഷദ്വീപ് എന്നീ ബാര്‍ജുകളും സര്‍വിസ് തുടങ്ങിയിട്ടുണ്ട്. സര്‍വിസ് ബ്രേക്ക് ആയി കിടക്കുന്ന എം.വി കവരത്തിയുടെ സ്‌പെയര്‍ പാര്‍ട്‌സ് ഒരു മാസത്തിനകം എത്തിച്ച് സര്‍വിസ് തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചതായും ദേവർകോവിൽ പറഞ്ഞു. അറേബ്യന്‍സീയും എം.വി കോറലുമാണ് ഇപ്പോൾ സര്‍വിസ് നടത്തുന്ന കപ്പലുകൾ.

Tags:    
News Summary - Setback in Lakshadweep transportation facilities, Ahamed Devarkovil intervenes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.