എയിംസിലെ മുതിർന്ന ഡോക്​ടർ കോവിഡ്​ ബാധിച്ച്​ മരിച്ചു

ന്യൂഡൽഹി: ഡൽഹി ആൾ ഇന്ത്യ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ സയൻസസിലെ (എയിംസ്​) മുതിർന്ന ഡോക്​ടർ കോവിഡ്​ ബാധിച്ച്​ മരിച്ചു. 78 കാരനായ ഡോ. ജിതേന്ദ്ര നാദ്​ പാണ്ഡെയാണ്​ മരിച്ചത്​. 

എയിംസിൽ ശ്വസകോശ രോഗ വിദഗ്​ധ വിഭാഗത്തി​​െൻറ തലവനും ഡയറക്​ടറുമായിരുന്ന ഇദ്ദേഹം ആഴ്​ചകൾക്ക്​ മുമ്പ്​ കോവിഡ്​ രോഗികളെ ചികിത്സിച്ചിരുന്നു. ഡൽഹിയിലെ മുതിർന്ന ഡോക്​ടർമാരിൽ ഒരാളായി ഡോ. സംഗീത റെഡ്ഡി, കോവിഡ്​ ബാധിച്ചാണ്​ ഡോ. പാണ്ഡെ മരിച്ചതെന്ന്​ സ്​ഥിരീകരിച്ചു. 

കഴിഞ്ഞദിവസം എയിംസിലെ കാൻറീൻ ജീവനക്കാരിൽ ഒരാൾ കോവിഡ്​ ബാധിച്ച്​ മരിച്ചിരുന്നു. എന്നാൽ ആഴ്​ചകൾക്ക്​ മുമ്പ്​ നിർദേശിച്ച മുൻകരുതൽ നടപടികൾ ആശുപത്രി കൈക്കൊണ്ടില്ലെന്ന്​ റസിഡൻറ്​ ഡോക്​ടേർസ്​ അസോസിയേഷൻ ആരോപിച്ചു. കേന്ദ്രസർക്കാർ ആദ്യഘട്ട ​േലാക്​ഡൗൺ പ്രഖ്യാപിച്ചതോടെ മാർച്ചിൽ എയിംസി​​െൻറ ചരിത്രത്തിലാധ്യമായി ഒ.പി വിഭാഗം പ്രവർത്തനം നിർ​ത്തിവെച്ചിരുന്നു. 

ഡൽഹിയിൽ ഡോക്​ടർമാരും നഴ്​സുമാരുമടക്കം നിരവധി ആരോഗ്യ പ്രവർത്തകർക്ക്​ കോവിഡ്​ 19 സ്​ഥിരീകരിച്ചിരുന്നു. രാജ്യ​ത്ത്​ കോവിഡ്​ 19 ഏറ്റവും  കൂടുതൽ നാശം വിതച്ചുകൊണ്ടിരിക്കുന്ന സംസ്​ഥാനങ്ങളിലൊന്നാണ്​ ഡൽഹി. കഴിഞ്ഞ മാസം ആരോഗ്യപ്രവർത്തകർക്ക്​ രോഗബാധ സ്​ഥിരീകരിച്ചതിനെ തുടർന്ന ഡൽഹിയിലെ ഹിന്ദു റാവു ആശുപത്രി,  ബാബു ജഗജീവൻ രാം മെമോറിയൽ ആശുപത്രി, ഡൽഹി കാൻസർ ഇൻസ്​റ്റിറ്റ്യൂട്ട്​ തുടങ്ങിയവ അടച്ചിട്ടിരുന്നു. എയിംസിൽ ​ഡ്യൂട്ടിയിലുണ്ടായിരുന്ന ചില പൊലീസുകാർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ നിരവധി പേർ ക്വാറൻറീനിൽ പോകുകയും ചെയ്​തിരുന്നു. 
 

Tags:    
News Summary - Senior Delhi AIIMS Doctor Jitendra Nath Pande Dies Of COVID -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.