നാല് സ്വാശ്രയ മെഡിക്കൽ കോളജുകളിലെ പ്രവേശനം റദ്ദാക്കി

ന്യൂഡൽഹി: സംസ്ഥാനത്തെ നാല് സ്വാശ്രയ മെഡിക്കൽ കോളജുകളിലെ വിദ്യാർഥികളുടെ എം.ബി.ബി.എസ് പ്രവേശനം സുപ്രീംകോടതി റദ്ദാക്കി. തൊടുപുഴ അൽ അസ്​ഹർ മെഡിക്കല്‍ കോളജ്, വയനാട് ഡി.എം ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ് മെഡിക്കല്‍ സയന്‍സസ്, പാലക്കാട് വാണിയംകുളം പി.കെ. ദാസ് ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളജ് എ​ന്നീ കോ​ള​ജു​ക​ളി​ലെ 550 സീ​റ്റു​ക​ളിലെ പ്രവേശനമാണ് കോടതി റദ്ദാക്കിയത്.

​തൊ​ടു​പു​ഴ അ​ല്‍ അ​സ്ഹ​ർ, ഡി.​എം വ​യ​നാ​ട്, ഒ​റ്റ​പ്പാ​ലം പി.​കെ. ദാ​സ് എ​ന്നീ കോ​ള​ജു​ക​ളി​ലെ 150 വീതം എം.ബി.ബി.എസ് സീറ്റുകളിലെയും വ​ര്‍ക്ക​ല എ​സ്.​ആ​ർ കോളജിലെ 100 സീറ്റുകളിലേക്കുമുള്ള പ്രവേശനമാണ് തടഞ്ഞത്. മതി​യാ​യ സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ല്‍ അനുമതി നിഷേധിച്ച നടപടി സ്റ്റേ ചെയ്ത ഹൈകോടതി വിധിയെ ചോദ്യം ചെയ്ത് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അപ്പീൽ ഹരജി പരിഗണിച്ചാണ് ജസ്റ്റിസുമാരായ അരുൺ മിശ്ര, വിനീത് ശരൺ അംഗങ്ങളായ ബെഞ്ചിന്‍റെ വിധി.

ഹൈകോടതി നൽകിയ അനുമതി മെഡിക്കൽ കൗൺസിൽ റിപ്പോർട്ടിന് വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. മാനദണ്ഡം പാലിക്കാത്തത് കൊണ്ടാണ് പ്രവേശനാനുമതി നിഷേധിച്ചതെന്നും അതിനാൽ ഹൈകോടതി വിധി റദ്ദാക്കണമെന്നും ആണ് മെഡിക്കൽ കൗൺസിലിന്‍റെ വാദം. അതേസമയം, പ്രവേശനം പൂർത്തിയായതിനാൽ അനുകൂല നിലപാടുണ്ടാക്കണമെന്നും സംസ്ഥാന സർക്കാരും കോളജ് മാനേജുമെന്‍റുകളും ആവശ്യപ്പെട്ടു.

​മതി​യാ​യ സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ല്‍ ഈ ​നാ​ല്​ കോ​ള​ജു​ക​ളി​ലെ പ്ര​വേ​ശ​നം ഇന്ത്യൻ മെ​ഡി​ക്ക​ല്‍ കൗ​ണ്‍സി​ല്‍ നേരത്തെ വി​ല​ക്കി​യി​രു​ന്നു. ഇതിനെതിരെ ഹൈ​കോ​ട​തി​യി​ല്‍ നി​ന്ന് മെഡിക്കൽ കോളജുകൾ അ​നു​കൂ​ല​വി​ധി നേ​ടി​. തു​ട​ര്‍ന്ന് അ​വ​സാ​ന​വ​ട്ടം മോ​പ്-​അ​പി​ലൂ​ടെ പ്ര​വേ​ശ​നവും ന​ട​ത്തി​. എന്നാൽ, ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രെ മെ​ഡി​ക്ക​ല്‍ കൗ​ണ്‍സി​ല്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​തോ​ടെ​യാ​ണ് മോ​പ്-​അ​പ് കൗ​ണ്‍സ​ലി​ങ് കോ​ട​തി ത​ട​യു​ക​യും പ്ര​വേ​ശ​നം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​വു​ക​യും ചെ​യ്തത്.

സു​പ്രീം​കോ​ട​തി നാ​ല് ​കോ​ള​ജു​ക​ളി​ലെ പ്ര​വേ​ശ​നം റ​ദ്ദാ​ക്കിയ​ സാഹചര്യത്തിൽ മോ​പ്-​അ​പ് കൗ​ണ്‍സ​ലി​ങ് ഒ​ന്ന​ട​ങ്കം റ​ദ്ദാ​ക്കേ​ണ്ടി​വ​രും.

Tags:    
News Summary - Self finance Medical College Admission Supreme court -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.