ഇടുക്കി, ചെറുതോണി അണക്കെട്ടുകളുടെ സുരക്ഷ ശക്തമാക്കി

ചെറുതോണി: ഇടുക്കി, ചെറുതോണി അണക്കെട്ടുകളുടെ സുരക്ഷ ശക്തമാക്കി. എ.ആർ ക്യാമ്പിൽനിന്ന്​ 15 പൊലീസുകാരെക്കൂടി അധിക സുരക്ഷക്കായി നിയോഗിച്ചു​. ഇടുക്കി ഡിവൈ.എസ്.പി ജിൻസൺ മാത്യുവിനാണ്​ ചുമതല.

സന്ദർശകർക്കായി 30 വരെ ഡാം തുറന്നുകൊടുത്തിരുന്നെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ റദ്ദാക്കിയിട്ടുണ്ട്​.

സന്ദർശകരെ കർശനമായി നിരോധിച്ച്​ ഡാമിലേക്കുള്ള പട്രോളിങ്​ ശക്തമാക്കി. ഡാമിന്‍റെ ഫെൻസിങ്​ ജോലികൾ യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ്​. 

Tags:    
News Summary - Security of Idukki and Cheruthoni dams strengthened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.