മതേതര രാഷ്ട്രീയത്തിന്‍റെ വിജയം; യു.ഡി.എഫിന്‍റേത് മികച്ച പ്രകടനം -കുഞ്ഞാലിക്കുട്ടി

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം മതേതര രാഷ്ട്രീയത്തിന്‍റെ വിജയമാണെന്ന് യു.ഡി.എഫ് സ്ഥാനാർഥി പി.കെ കുഞ്ഞാലിക്കുട്ടി.  മികച്ച പ്രകടനം കൊണ്ടാണ് യു.ഡി.എഫ് വൻ ഭൂരിപക്ഷത്തിന് വിജയിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.  

ബി.ജെ.പി രാഷ്ട്രീയത്തിന് വൻ നഷ്ടമുണ്ടായി. കേരളത്തിൽ ബി.ജെ.പി രാഷ്ട്രീയത്തിന് പ്രസക്തിയില്ലെന്നാണ് ഇതിൽ നിന്ന് മനസിലാവുന്നത്. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് വർഗീയമല്ല, രാഷ്ട്രീയമാണ്. എന്നാൽ ബി.ജെ.പിയുടെത് വർഗീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

എൽ.ഡി.എഫിന് നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ വോട്ടിങ് ശതമാനം കുറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം കേന്ദ്ര സർക്കാറിന് വലിയ തിരിച്ചടിയാണ്. ഒരു വർഷത്തെക്കുള്ള തിരിച്ചടി എൽ.ഡി.എഫിനും ലഭിച്ചുവെന്നും കുഞ്ഞാലിക്കുട്ടി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. 

Tags:    
News Summary - secular politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.