ആലപ്പുഴ: കരിമണൽ ഖനന അഴിമതി സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ സെക്രട്ടേറിയറ്റ് മാർച്ച് നടത്തുമെന്ന് കരിമണൽ ഖനന വരുധ ഏകോപന സമിതി. സമരം കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം സുധീരൻ ഉദ്ഘാടനം ചെയ്യും. ഡോ.കെ.ജി താര, ജോസഫ് സി. മാത്യു, ഫാ.യൂജിൻ പെരേര, ആർ.കുമാർ തുടങ്ങിയവർ സംസാരിക്കും.
ആലപ്പുഴയുടെ തീരത്ത് നടക്കുന്ന കരിമണൽ ഖനനത്തിന് എല്ലാവിധ ഒത്താശയും ചെയ്യുന്നത് മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക്ക് ആണെന്ന് വ്യക്തമായ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ പ്രതിക്കൂട്ടിൽ ആയിരിക്കുകയാണെന്ന് ഏകോപന സമിതി ചെയർമാൻ എസ് സുരേഷ് കുമാറും ജനറൽ കൺവീനർ ആർ.അർജുനനും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.