സെക്രട്ടേറിയറ്റ്​ മാർച്ച്​: യൂത്ത്​ ലീഗ്​ പ്രവർത്തകർക്ക്​ ജാമ്യം

തി​രു​വ​ന​ന്ത​പു​രം: ഇ​ട​ത് ദു​ർ​ഭ​ര​ണ​ത്തി​നെ​തി​രെ മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് ന​ട​ത്തി​യ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ചി​നി​ടെ​യു​ണ്ടാ​യ സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ റി​മാ​ൻ​ഡി​ലാ​യി​രു​ന്ന 28 യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ്​​ക്ലാ​സ്​ മ​ജി​സ്​​ട്രേ​റ്റ്​​ കോ​ട​തി -മൂ​ന്ന്​ ജാ​മ്യം അ​നു​വ​ദി​ച്ചു.

സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സി​ന്‍റെ ജാ​മ്യാ​പേ​ക്ഷ പി​ന്നീ​ട് പ​രി​ഗ​ണി​ക്കും. സേവ് കേരള മാർച്ചിലെ സംഘർഷത്തിന്റെ പേരിൽ ജനുവരി 23നാണ് പി.കെ. ഫിറോസിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

പൊലീസിനെ ആക്രമിച്ചതടക്കം ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഫിറോസിനെ 14 ദിവസത്തേക്കാണ് റിമാന്‍റ് ചെയ്തത്.

Tags:    
News Summary - Secretariat March Bail for youth league workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.