രണ്ടാം പിണറായി സർക്കാറിന്‍റെ ആദ്യ മ​ന്ത്രിസഭാ യോഗം വൈകീട്ട്​; ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാവും

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിന്‍റെ ആദ്യ മന്ത്രിസഭാ യോഗം വ്യാഴാഴ്ച വൈകീട്ട്​ അഞ്ചരക്ക്​ നടക്കും. മന്ത്രിസഭാ യോഗത്തിൽ ഇക്കുറിയും ജനപ്രിയ തീരുമാനങ്ങളുണ്ടാകുമെന്നാണ്​ സൂചന. പെൻഷൻ തുക വർധിപ്പിക്കുന്നതിലും ഭക്ഷ്യകിറ്റ്​ തുടരുന്നത്​ സംബന്ധിച്ചും തീരുമാനമുണ്ടായേക്കും.

പെൻഷൻ തുക പരമാവധി 200 രൂപ വരെ വർധിപ്പിച്ചേക്കുമെന്നാണ്​ റിപ്പോർട്ടുകൾ. 1600 രൂപയാണ്​ നിലവിൽ ക്ഷേമപെൻഷൻ. ഇത്​ 2500 രൂപയാക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ്​ പ്രകടനപത്രികയിലെ എൽ.ഡി.എഫ്​ വാഗ്​ദാനം. ഇതിനുള്ള ആദ്യ നടപടി ഇന്നുണ്ടാകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

ഇതിനൊപ്പം കഴിഞ്ഞ സർക്കാറിനെ ജനകീയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഭക്ഷ്യകിറ്റ്​ വിതരണത്തിലും തീരുമാനമുണ്ടാകും. ജൂൺ മാസത്തേക്ക്​ കൂടി ഭക്ഷ്യകിറ്റ്​ നൽകാൻ സർക്കാർ നിലവിൽ തീരുമാനിച്ചിട്ടുണ്ട്​. കോവിഡ്​ പശ്​ചാത്തലത്തിൽ ഇത്​ എത്ര മാസത്തേക്ക്​ കൂടി നീട്ടണമെന്നതിലായിരിക്കും മന്ത്രിസഭയിൽ ചർച്ചയുണ്ടാവുക.

Tags:    
News Summary - Second Pinarayi government's first cabinet meeting in the evening; There will be popular announcements

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.