Posted On
date_range Updated On
date_range കഴക്കൂട്ടത്ത് കാണാതായ 13കാരിക്കായി അന്വേഷണം പുരോഗമിക്കുന്നു
തിരുവനന്തപുരം: കഴക്കൂട്ടത്ത് 13കാരിയെ കാണാതായ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. ചൊവ്വാഴ്ച രാവിലെ കാണാതായ കുട്ടിയെ 12 മണിക്കൂർ പിന്നിട്ടും പൊലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല.
കണിയാപുരം ഗേള്‍സ് ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ തസ്മീക് തംസമിനെയാണ് കാണാതായത്. ചൊവ്വാഴ്ച രാവിലെ 10ഓടെ വീട്ടില്‍നിന്ന് അമ്മ ശകാരിച്ചതിനെ തുടർന്ന് പിണങ്ങിപ്പോയതാണെന്ന് രക്ഷിതാക്കള്‍ നൽകിയ പരാതിയിൽ പറയുന്നു.
കുട്ടിക്കായുള്ള തിരച്ചിൽ ഊർജിതമാണെന്ന് പൊലീസ് പറയുന്നു. വീട്ടിൽ നേരത്തെ ഡോഗ് സ്ക്വാഡ് പരിശോധന നടത്തി. കുട്ടിയെ ബാഗുമായി പോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.