‘ന്റെ കുട്ടിയെ ഡ്രഗ് കൊടുത്ത് മയക്കി ആരെങ്കിലും തട്ടി​കൊണ്ടുപോയതായിരിക്കാം’ - ചിക്കമഗളൂരുവിൽ കാണാതായ ശ്രീനന്ദയുടെ അമ്മ, തിരച്ചിൽ ഊർജിതം

മൈസൂർ: മകളെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാമെന്ന് ചിക്കമഗളൂരുവിൽ കാണാതായ മലയാളി വിദ്യാർഥിനി ശ്രീനന്ദ (15) യുടെ അമ്മ രോഹിണി. ‘ന്റെ കുട്ടിയെ ഡ്രഗ് കൊടുത്ത് മയക്കി ആരെങ്കിലും തട്ടി​കൊണ്ടുപോയതായിരിക്കാം, ഇവി​ടെ ഇറങ്ങിയ ശേഷം ആരെങ്കിലും അവളെ നോട്ട് ചെയ്തിട്ടുണ്ടാകും, അങ്ങനെ അവൾ പെട്ടെന്ന് മുകളിലേക്ക് വന്നപ്പോൾ കിഡ്നാപ് ചെയ്തതാകാം’’ -അമ്മ മാധ്യമ​ങ്ങളോട് പറഞ്ഞു.

ശ്രീനന്ദക്കായി നാലാം ദിവസവും തിരച്ചിൽ തുടരുകയാണ്. പാലക്കാട് കടമ്പഴിപ്പുറം സ്വദേശികളായ രമേശ്-രോഹിണി ദമ്പതികളുടെ മകൾ ശ്രീനന്ദയെ​ ചെവ്വാഴ്ച മുതലാണ് കാണതായത്.

യാത്രാസംഘത്തോടൊപ്പം ഉണ്ടായിരുന്ന കുട്ടിയെ വെറും നാല് മിനിറ്റിനുള്ളിലാണ് നഷ്ടമാകുന്നത്.വൈകീട്ട് 5.20വരെ കുട്ടി മാതാപിതാക്കളുടെ കൂടെയുണ്ടായിരുന്നു.

മകളെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാമെന്നാണ് രക്ഷിതാക്കളും ബന്ധുക്കളും പറയുന്നത്. ഇത് കാണിച്ച് ചിക്കമഗളൂരു നോർത്ത് പൊലീസിൽ പരാതി നൽകി.

പാലക്കാടുനിന്നുള്ള സംഘം സന്ദർശിക്കുമ്പോൾ മറ്റ് പത്ത് പേരായിരുന്നു വ്യൂപോയിന്റിൽ ഉണ്ടായിരുന്നു. ഇവരെ തിരിച്ചറിയാൻ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ച് വരികയാണ്.

മാണിക്കധാര വെള്ളച്ചാട്ടം, ബാബാ ബുധൻഗിരി കുന്ന് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ആദ്യ ദിവസങ്ങളിൽ പരിശോധന നടത്തിയത്.കുന്നിന്റെ 300 അടി താഴ്ചയിൽവരെ തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് അടക്കം പരിശോധന നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. തിരച്ചിൽ ഊർജിതമാക്കാൻ കർണാടക വനം മന്ത്രി ഈശ്വർ ബി. ഖന്ദ്രെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. 

Tags:    
News Summary - Search intensifies for Sreenanda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-10 05:22 GMT