ഷി​ജി​ന്റെ കു​ടും​ബ​ത്തെ എം.​വി. ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

ഷിജിന്റെ കുടുംബത്തെ സന്ദർശിച്ച് ഗോവിന്ദൻ മാസ്റ്റർ

കാണാതായ മത്സ്യത്തൊഴിലാളി ഷിജിന് വേണ്ടി തെരച്ചിൽ നടത്താത്തതിൽ പ്രതിഷേധിച്ച് അഞ്ചുതെങ്ങ് ജങ്ഷനിൽ നാട്ടുകാർ റോഡ് ഉപരോധിച്ചപ്പോൾ

ചി​റ​യി​ൻ​കീ​ഴ്: അ​പ​ക​ട​ത്തി​ൽ​പെ​ട്ട ഷി​ജി​നെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്നും ഭാ​ര്യ സ്റ്റി​ജി​ക്ക് സ​ർ​ക്കാ​ർ ജോ​ലി ന​ൽ​ക​ണ​മെ​ന്നും സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഓ​ഖി വ​ന്ന​പ്പോ​ൾ എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പാ​ക്കേ​ജ് പോ​ലെ ഈ ​സ​ർ​ക്കാ​രും പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ധ​ന​സ​ഹാ​യ തു​ക വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

മു​ത​ല​പ്പൊ​ഴി ബോ​ട്ട് അ​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ ഷി​ജി​ന്റെ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് മ​ര​ണ​പ്പെ​ട്ട ശ്രീ​മോ​ന്റെ വീ​ടും സ​ന്ദ​ർ​ശി​ച്ചു. മു​ൻ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം പു​ത്ത​ല​ത്ത് ദി​നേ​ശ​ൻ, ഒ.​എ​സ്. അം​ബി​ക എം.​എ​ൽ.​എ, ആ​ർ. രാ​മു, ആ​ർ. സു​ഭാ​ഷ്, വി.​എ. വി​നീ​ഷ്, അ​ഞ്ചു​തെ​ങ്ങ് സു​രേ​ന്ദ്ര​ൻ, വി. ​ലൈ​ജു, ആ​ർ. ജ​റാ​ൾ​ഡ് തു​ട​ങ്ങി​യ​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

കാണാതായവർക്കായി തിര​ച്ചിൽ ഊർജിതമെന്ന്​ സർക്കാർ

തിരുവനന്തപുരം: മത്സ്യബന്ധനത്തിടെ കടലിൽ കാണാതായ ഷിജിൻ (32), ജോണി മത്തിയാസ് (61) എന്നിവർക്കായി ഏകോപിതമായ തെരച്ചിൽ ഊർജിതമായി തുടരുകയാണെന്ന് സർക്കാർ. സംസ്ഥാന മത്സ്യവകുപ്പ്, മറൈൻ എൻഫോഴ്‌സ്‌മെന്റ്, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പൊലീസ്, ജില്ല ഭരണകൂടം എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് തെരച്ചിൽ നടക്കുന്നത്. കോസ്റ്റ് ഗാർഡിന്റെ കപ്പലുകൾക്ക് പുറമെ ഡൊണിയർ വിമാനം ഉപയോഗിച്ച് ദിവസേന മൂന്ന് മണിക്കൂറോളം വ്യോമനിരീക്ഷണവും നടക്കുന്നുണ്ട്.

ബുധൻ, വ്യാഴം ദിവസങ്ങളിൽ വിഴിഞ്ഞത്തുനിന്നുള്ള വിദഗ്ധരായ സ്കൂബ ഡൈവിംഗ് സംഘം മുതലപ്പൊഴി മേഖലയിൽ തെരച്ചിൽ നടത്തിയെങ്കിലും കടലിലെ കലക്കും മോശം കാലാവസ്ഥയും കാരണം രക്ഷാദൗത്യം തുടരാനായില്ല. വ്യോമതെരച്ചിലിനുള്ള സമയം വർധിപ്പിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഗതാഗത മന്ത്രിയും ചിറയിൻകീഴ്, കോവളം എം.എൽ.എമാരും നേരിട്ട് മേൽനോട്ടം വഹിക്കുന്നുണ്ട്.

ഫിഷറീസ് ഡയറക്ടറുടെ അധ്യക്ഷതയിൽ വിഴിഞ്ഞത്ത് അവലോകന യോഗങ്ങൾ ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. കോസ്റ്റ് ഗാർഡ് കപ്പലിൽ ബന്ധുക്കളെയും കൂടി കയറ്റി തിരച്ചിൽ നടത്താൻ അനുവാദം വേണമെന്ന് കുടുംബം നിർദേശിച്ചെങ്കിലും സുരക്ഷ മാനദണ്ഡങ്ങൾ മുൻനിർത്തി ഇത് അനുവദിക്കാൻ കഴിയില്ലെന്നായിരുന്നു കോസ്റ്റ് ഗാർഡ് നിലപാട്. മരണപ്പെട്ട ഫ്രീമോന്റെയും ആന്റണിയുടെയും കുടുംബങ്ങൾക്ക് മത്സ്യവകുപ്പിന്റെ അടിയന്തര ധനസഹായമായ 25,000 രൂപ കൈമാറിയിരുന്നു. കടൽ പ്രക്ഷുബ്ധമായതും കാലാവസ്ഥ വ്യതിയാനവുമാണ് തെരച്ചിൽ നടപടികൾക്ക് പ്രധാന തടസ്സമായി നിൽക്കുന്നത്. 

തിരച്ചിൽ ഊർജിതമാക്കും -മന്ത്രി സി.പി. ജോൺ

മന്ത്രി സിപി ജോണിന്റെ സാന്നിധ്യത്തിൽ അഞ്ചുതെങ്ങിൽ യോഗം ചേർന്നപ്പോൾ

 ചിറയിൻകീഴ്: മുതലപ്പൊഴിയിൽ കടലിൽ കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഷിജിനായുള്ള തെരച്ചിൽ നിർത്തുകയില്ലെന്നും പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി. ജോൺ. ഷിജിന്റെ കുടുംബാംഗങ്ങൾ, ഇടവക വികാരി ഫാദർ സന്തോഷ്, മത്സ്യത്തൊഴിലാളി പ്രതിനിധികൾ എന്നിവരുമായി അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ഫൊറോന പള്ളിയിൽ നടത്തിയ ചർച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഷിജിന്റെ ഭാര്യയുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ സർക്കാർ പൂർണമായും ഒപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബത്തെ പൂർണമായി ബോധ്യപ്പെടുത്തിക്കൊണ്ട് തന്നെ തെരച്ചിൽ തുടരും. കടലിന്റെ സ്വഭാവം നന്നായി അറിയുന്ന പത്ത് മത്സ്യത്തൊഴിലാളികളെ ഫാദർ സന്തോഷിന്റെ നേതൃത്വത്തിൽ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്. പിന്നീടുള്ള കാര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് മുഖ്യമന്ത്രിയും സർക്കാറും അനുഭാവപൂർണമായ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. ഒരു നൂലാമാലകളുമില്ലാതെ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുമെന്നും മന്ത്രി പറഞ്ഞു.

മ​ന്ത്രിയുടെ ഉ​റ​പ്പി​നെ തു​ട​ർ​ന്നാ​ണ് സ​മ​രം അ​വ​സാ​നി​ച്ച​ത്

ചി​റ​യി​ൻ​കീ​ഴ്: തെ​ര​ച്ചി​ൽ അ​വ​സാ​നി​പ്പി​ച്ച് അ​ധി​കൃ​ത​ർ, പ്ര​തി​ഷേ​ധ​വു​മാ​യി തീ​ര​വാ​സി​ക​ൾ. അ​ഞ്ചു​തെ​ങ്ങ് മു​ത​ല​പ്പൊ​ഴി ഹാ​ർ​ബ​റി​ന് സ​മീ​പം മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് അ​പ​ക​ട​ത്തി​ൽ​പെ​ട്ട് കാ​ണാ​താ​യ ഷി​ജി​ന് വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ അ​വ​സാ​നി​പ്പി​ച്ചു. ഇ​തോ​ടെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ഷി​ജി​ന്റെ ബ​ന്ധു​ക്ക​ളും സ​മ​ര രം​ഗ​ത്തി​റ​ങ്ങി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ മു​ത​ല​പ്പൊ​ഴി തീ​ര​ദേ​ശ പൊ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി ജ​ന​ങ്ങ​ൾ എ​ത്തി. ഒ​രു സം​ഘം ആ​ൾ​ക്കാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി പ്ര​തി​ഷേ​ധി​ച്ച​പ്പോ​ൾ ഒ​രു വി​ഭാ​ഗം ആ​ൾ​ക്കാ​ർ തീ​ര​ദേ​ശ​പാ​ത​യി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു. ശ​ക്ത​മാ​യ മ​ഴ​യെ​യും അ​വ​ഗ​ണി​ച്ചാ​യി​രു​ന്നു സ​മ​രം. ഷി​ജി​ന്റെ ഭാ​ര്യ​യും മ​ക്ക​ളും ബ​ന്ധു​ക്ക​ളും ആ​ണ് ആ​ദ്യം സ​മ​ര​രം​ഗ​ത്തി​റ​ങ്ങി​യ​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ നാ​ട്ടു​കാ​രും ഇ​തി​നൊ​പ്പം ചേ​രു​ക​യാ​യി​രു​ന്നു. രാ​വി​ലെ മു​ത​ല​പ്പൊ​ഴി പു​ലി​മു​ട്ട് ഭാ​ഗ​ത്ത് ചൂ​ണ്ട​യി​ടു​ന്ന​വ​ർ ചി​ല സം​ശ​യ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ വ​ള്ള​ങ്ങ​ളി​ൽ എ​ത്തി ഈ ​ഭാ​ഗ​ത്ത് തി​ര​ക്കി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഔ​ദ്യോ​ഗി​ക സം​വി​ധാ​ന​ങ്ങ​ൾ പേ​രി​ന് വേ​ണ്ടി​യെ​ങ്കി​ലും തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച അ​തും ഉ​ണ്ടാ​യി​ല്ല. ഇ​തോ​ടെ​യാ​ണ് ജ​നം പ്ര​കോ​പി​ത​രാ​യി തെ​രു​വി​ൽ ഇ​റ​ങ്ങി​യ​ത്.

സ​മ​ര​ത്തെ തു​ട​ർ​ന്ന് തീ​ര​ദേ​ശ പൊ​ലീ​സ് സ്റ്റേ​ഷ​ന്റെ പ്ര​വ​ർ​ത്ത​നം ത​ട​സ്സ​പ്പെ​ടു​ക​യും തീ​ര​ദേ​ശ പാ​ത​വ​ഴി​യു​ള്ള ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ക​യും ചെ​യ്തു. ഉ​പ​രോ​ധം തു​ട​രു​ന്ന​തി​ടെ കോ​സ്റ്റ​ൽ പൊ​ലീ​സ് സ്റ്റേ​ഷ​നു​ള്ളി​ൽ ഇ​ട​വ​ക വി​കാ​രി​ക​ളു​മാ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യും വ​ർ​ക്ക​ല ഡി​വൈ.​എ​സ്.​പി ര​മേ​ഷ് കു​മാ​ർ ച​ർ​ച്ച ന​ട​ത്തി. ഈ ​ച​ർ​ച്ച​യി​ൽ തീ​രു​മാ​ന​ങ്ങ​ൾ ഒ​ന്നു​മു​ണ്ടാ​യി​ല്ല. തു​ട​ർ​ന്ന് ഫി​ഷ​റീ​സ് വ​കു​പ്പ് ഡി.​ഡി ഷീ​ജ മേ​രി സ്ഥ​ല​ത്തെ​ത്തി സ​മ​ര​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. മ​ന്ത്രി നേ​രി​ട്ട് വ​ന്ന് ച​ർ​ച്ച ന​ട​ത്തും എ​ന്ന ഉ​റ​പ്പി​നെ തു​ട​ർ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നോ​ടെ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. മു​ത​ല​പ്പൊ​ഴി​യി​ൽ സ​മ​രം അ​വ​സാ​നി​പ്പി​ച്ച അ​തേ​സ​മ​യം അ​ഞ്ചു​തെ​ങ്ങ് കേ​ന്ദ്രീ​ക​രി​ച്ച് ജ​ന​ങ്ങ​ൾ റോ​ഡ് ഉ​പ​രോ​ധം ആ​രം​ഭി​ച്ചു. ഷി​ജി​ന്റെ നാ​ട്ടു​കാ​രാ​ണ് റോ​ഡ് ഉ​പ​രോ​ധി​ച്ച​ത്. അ​ഞ്ചു​തെ​ങ്ങ് ജം​ഗ്ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സ​മ​രം ആ​യി​രു​ന്ന​തി​നാ​ൽ തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള ഗ​താ​ഗ​ത​വും പൂ​ർ​ണ​മാ​യും ത​ട​സ്സ​പ്പെ​ട്ടു. പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ഇ​ട​പെ​ട്ട് ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാ​ണ് ഒ​ന്ന​ര​മ​ണി​ക്കൂ​റി​ന് ശേ​ഷം ഇ​വി​ടെ​യും സ​മ​രം അ​വ​സാ​നി​ച്ച​ത്.

Tags:    
News Summary - തെരച്ചിൽ അവസാനിപ്പിച്ച് അധികൃതർ, പ്രതിഷേധവുമായി തീരവാസികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.