കടലാക്രമണം രൂക്ഷമായ ആറാട്ടുപുഴയിൽ വീട്ടുസാധനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നവർ
ആറാട്ടുപുഴ (ആലപ്പുഴ): ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ കടലാക്രമണം രൂക്ഷമായി തുടരുന്നു. ജനങ്ങളെ ഭീതിയിലാഴ്ത്തി കരയിലേക്ക് കൂറ്റൻ തിരമാലകൾ അടിച്ചു കയറുകയാണ്.
അമ്പതിലേറെ വീടുകൾ ഏത് നിമിഷവും കടലെടുത്തു പോകാവുന്ന അവസ്ഥയിലാണുള്ളത്. വീട്ടിനുള്ളിലേക്ക് തിരയടിച്ച് കയറിയത് മൂലം ജീവിതം ദുസ്സഹമായതോടെ ആളുകൾ സാധനങ്ങളെല്ലാം നീക്കി വീട് ഒഴിയുകയാണ്.
കടലാക്രമണം രൂക്ഷമായ ആറാട്ടുപുഴയിൽ അപകടഭീഷണിയിലായ വീട്
വലിയഴീക്കൽ - തൃക്കുന്നപ്പുഴ തീരദേശ റോഡ് പലയിടത്തും പൂർണമായി തകർന്നു. തീരദേശ റോഡ് കവിഞ്ഞ് കടൽ വെള്ളം കിഴക്കോട്ട് കുത്തി ഒഴുകുകയാണ്. വിരവധി കച്ചവട സ്ഥാപനങ്ങളും തകർച്ചാഭീഷണി നേരിടുന്നു. പതിയാങ്കരയിൽ ഒരു ക്യാമ്പ് തുറന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.