കാരായി രാജനുമായി തങ്ങൾക്ക് പ്ര​ത്യേക പ്രശ്നങ്ങളൊന്നുമില്ലെന്ന് എസ്.ഡി.പി.ഐ; ‘ഫസൽ വധം നടന്നത് പാർട്ടി രൂപവത്കരിക്കാത്ത കാലത്ത്’

കോഴിക്കോട്: തലശ്ശേരിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി കാരായി രാജനുമായി തങ്ങൾക്ക് പ്ര​ത്യേക പ്രശ്നങ്ങ​ളോ ബന്ധങ്ങളോ ഇല്ലെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ. ലത്തീഫ്. ഫസൽ വധവുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഫസൽ വധം നടക്കുന്നത് 2006ലാണ്. എസ്.ഡി.പി.ഐ ​​​​രൂപവത്കരിക്കുന്നത് 2009ലും. പാർട്ടി രൂപവത്കരിക്കാത്ത കാലത്ത് നടന്ന സംഭവത്തെ തങ്ങളുമായി ബന്ധപ്പെടുത്തേണ്ടതില്ല. അതുവേറെ സംഭവം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. എൻ.ഡി.എഫും എസ്.ഡി.പി.ഐയും രണ്ടാണ്. ഫസലി​ന്റെ കാലത്ത് എസ്.ഡി.പി. ഐ ഉണ്ടായിരുന്നില്ല. പാർട്ടി രൂപവത്കരിച്ചതിന് ശേഷമുള്ള സംഭവങ്ങൾക്ക് മാത്രമാണ് എസ്.ഡി.പി.ഐ പ്രതികരിക്കേണ്ടതുള്ളൂ.

മുന്നണി സംവിധാനത്തിനോ ധാരണക്ക് വേണ്ടിയോ കെ.സി വേണുഗോപാലുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനായുള്ള മറുപടിയിൽ വ്യക്തമാക്കി. എസ്.ഡി.പി.ഐ മത്സരിക്കുന്ന മണ്ഡലങ്ങളിൽ ​പ്രത്യേക അവകാശവാദങ്ങൾക്കൊന്നും ഞങ്ങളില്ല. പരമാവധി വോട്ടുകൾ നേടി വലിയ സാന്നിധ്യമായി പാർട്ടിയെ വളർത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഞങ്ങൾ കഠിനാധ്വാനം ചെയ്യുന്നത് ജയത്തിന് വേണ്ടിത്തന്നെയാണ്. ഇതിലൂടെ വലിയ ഒരുവോട്ട് ഷെയർ ഉണ്ടാക്കിയെടുക്കയാണ് ഉദ്ദേശ്യം. അതിൽ ഞങ്ങൾ വിജയിക്കുക തന്നെ ചെയ്യുമെന്നാണ് കരുതുന്നത്. തങ്ങ​ളെ നന്നാക്കാനാണ് എസ്.ഡി.പി.ഐയോട് വോട്ട് ചോദിക്കുന്നതെന്ന എ.കെ. ബാലന്റെ പ്രസ്താവനക്കുള്ള മറുപടി അദ്ദേഹത്തിനോടുതന്നെ ചോദിക്കണമെന്നും സി.പി.എ. ലത്തീഫ് പറഞ്ഞു.

Tags:    
News Summary - SDPI says they have no particular issues with Karayi Rajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.