Posted On
date_range Updated On
date_range ആലപ്പുഴയിൽ സർവകക്ഷി യോഗത്തിന് വരുന്നതിനിടെ എസ്.ഡി.പി.ഐ നേതാവ് കസ്റ്റഡിയിൽ
ആലപ്പുഴ: ജില്ലയിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ എസ്.ഡി.പി.ഐ നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പര്‍ നവാസ് നൈനയെയാണ് കസ്റ്റഡിയിലെടുത്തത്. സർവകക്ഷി യോഗത്തിൽ പങ്കെടുക്കാൻ വരുന്ന വഴിയെയാണ് നവാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാള്‍ക്ക് കേസുമായി ബന്ധമുണ്ടോ എന്ന് സ്ഥിരീകരണമായിട്ടില്ല.
അന്യായമായാണ് പൊലീസ് നവാസിനെ കസ്റ്റഡിയിലെടുത്തത് എന്ന് എസ്.ഡി.പി.ഐ നേതാക്കള്‍ പറഞ്ഞു. ആലപ്പുഴയിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കലക്ടറേറ്റിൽ സർവകക്ഷിയോഗം നടക്കുകയാണ്. മന്ത്രി സജി ചെറിയാന്‍റെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്. ജില്ലയിലെ എം.എൽ.എ മാരും പ്രധാന പാര്‍ട്ടി നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.