ഡൽഹി അക്രമം: കണ്ണൂരിൽ ദേശീയ പാത ഉപരോധിച്ചു

കണ്ണൂർ: ഡൽഹിയിൽ സംഘ് പരിവാർ നടത്തുന്ന കൊലപാതകങ്ങളിലും അക്രമത്തിലും പ്രതിഷേധിച്ച് എസ്.ഡി.പി.ഐയുടെ നേതൃത്വത്ത ിൽ കണ്ണൂരിൽ ദേശീയ പാത ഉപരോധിച്ചു. കാൽടെക്സ് ജങ്ഷനിൽ ഇരുഭാഗത്തേക്കുമുള്ള ഗതാഗതം പ്രതിഷേധക്കാർ തടഞ്ഞു. വൈകീട്ട് അഞ്ചുമണിയോടെ ചേംബർ ഹാളിൽനിന്ന് പ്രകടനമായാണ് പ്രവർത്തകർ എത്തിയത്.

ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപറമ്പ് നേതൃത്വം നൽകി. സി.എ.എ വിരുദ്ധ സമര കേന്ദ്രങ്ങളെ ഭീതിപ്പെടുത്തി പിന്തിരിപ്പിക്കാൻ ആർ.എസ്.എസ്- പൊലീസ് കൂട്ടുകെട്ട് ഡൽഹിയിൽ മുസ്‌ലിം വംശഹത്യയാണ് നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Tags:    
News Summary - sdpi kannur anti caa strike-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.