Posted On
date_range Updated On
date_range ബൈക്കിടിച്ച് പരിക്കേറ്റ സ്കൂട്ടർ യാത്രികൻ മരിച്ചു
ഹരിപ്പാട്: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന സ്കൂട്ടർ യാത്രികൻ മരിച്ചു. നങ്ങ്യാർകുളങ്ങര ഉള്ളുരുപ്പിൽ റജികുമാറാണ് (56) മരിച്ചത്.
കഴിഞ്ഞ 20 ന് രാത്രി എട്ട് മണിയോടെ നങ്ങ്യാർകുളങ്ങര ജങ്ഷനിലാണ് അപകടം. ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറിൽ അമിത വേഗത്തിൽ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റജി കുമാർ റോഡിൽ തലയിടിച്ചു വീണു. ഓടിയെത്തിയ നാട്ടുകാർ ആദ്യം ഹരിപ്പാട് ഗവ. ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിൽ തുടരവേ വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയാണ് മരണം. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന്.
ശ്രീകലയാണ് റെജികുമാറിന്റെ ഭാര്യ. മക്കൾ: അജയ് ശ്രീരാജ്, അക്ഷയ് ശ്രീരാജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.