കാട്ടുപന്നി സ്കൂട്ടറിലിടിച്ച് യാത്രക്കാരന് പരിക്കേറ്റു

കേളകം: കാട്ടുപന്നി സ്കൂട്ടറിൽ ഇടിച്ച് യാത്രക്കാരന് പരിക്കേറ്റു. അടയ്ക്കാത്തോട് സ്വദേശി പുതുപ്പറമ്പിൽ ഷാജി (40)ക്കാണ് പരിക്കേറ്റത്.

ചെട്ടിയാംപറമ്പ് ക്ഷീരസംഘത്തിന് സമീപത്തുവെച്ച് വ്യാഴാഴ്ച്ച രാത്രി 9.30 ഓടെയാണ് സംഭവം. കണിച്ചാറിൽന്നും മൊബൈൽ ഷോപ്പ് പൂട്ടി വീട്ടിലേക്ക് പോകുകയായിരുന്നു ഷാജി.

കാലിനും തോളിനും പരിക്കേറ്റ ഷാജിയെ ചുങ്കക്കുന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകി.

Tags:    
News Summary - scooter passenger injured after the wild boar hit the vehicle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.