മാവേലിക്കര: നിയന്ത്രണംവിട്ട് മറിഞ്ഞ ഓട്ടോയിലേക്ക് സ്‌കൂട്ടര്‍ ഇടിച്ചുകയറി ഓട്ടോ ഡ്രൈവറും സ്‌കൂട്ടര്‍ യാത്രികയും മരിച്ചു. ഓട്ടോ ഡ്രൈവർ ചെന്നിത്തല ഒരിപ്രം കുറ്റികിഴക്കതില്‍ ഹരീന്ദ്രന്‍ (46), സ്‌കൂട്ടര്‍ യാത്രിക കുട്ടമ്പേരൂര്‍ സഹകരണ ബാങ്ക് താൽക്കാലിക ജീവനക്കാരി തെക്കേക്കര പള്ളിക്കല്‍ ഈസ്റ്റ് പാലാഴിയില്‍ വിമുക്ത ഭടനായ അജയകുമാറിന്റെയും പ്രീതയുടെയും ഏകമകള്‍ ആതിര അജയന്‍ (22) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച വൈകീട്ട് 3.25ഓടെ പ്രായിക്കര പാലത്തിലായിരുന്നു അപകടം. മാവേലിക്കരയിലേക്ക് വന്ന ഹരീന്ദ്രന്റെ ഓട്ടോ പാലത്തില്‍വെച്ച് നിയന്ത്രണംവിട്ട് മറിഞ്ഞു. പിന്നാലെയെത്തിയ ആതിരയുടെ സ്‌കൂട്ടര്‍ ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലക്ക് ഗുരുതര പരിക്കേറ്റ ഹരീന്ദ്രന്‍ സംഭവസ്ഥലത്തുവെച്ച് മരിച്ചു. ഗുരുതര പരിക്കേറ്റ ആതിരയെ മാവേലിക്കര ജില്ല ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. ഹരീന്ദ്രന്റെ ഭാര്യ: കല. മകന്‍: ഹരികൃഷ്ണന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.